---
title: "ഇന്ദിരാ ഗ്യാരണ്ടി: സ്ത്രീകൾക്ക് സൗജന്യ കെഎസ്ആർടിസി യാത്ര; കുറ്റ്യാടി നിയോജകമണ്ഡലംതല ഉദ്ഘാടനം നടന്നു"
english_title: "Inauguration of the free travel scheme for women, Parakkal Abdulla"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/366139/inauguration-of-the-free-travel-scheme-for-women-parakkal-abdulla"
published_at: "2026-06-15T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fc8db7b0a6_Inauguration_of_the_free_travel_scheme_for_women,_Parakkal_Abdulla.jpg"
keywords: ["Latest News", "Parakkal Abdulla", "Indira Garanti", "Free Bus Travel For Women"]
---

# ഇന്ദിരാ ഗ്യാരണ്ടി: സ്ത്രീകൾക്ക് സൗജന്യ കെഎസ്ആർടിസി യാത്ര; കുറ്റ്യാടി നിയോജകമണ്ഡലംതല ഉദ്ഘാടനം നടന്നു

> **Lead Summary:** കുറ്റ്യാടി: ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി സ്ത്രീകൾക്കായി ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി സൗജന്യ യാത്രാ പദ്ധതിയുടെ കുറ്റ്യാടി നിയോജകമണ്ഡലംതല ഉദ്ഘാടനം പാറക്കൽ അബ്ദുള്ള നിർവഹിച്ചു.

## Article Content

കുറ്റ്യാടി: ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി സ്ത്രീകൾക്കായി ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി സൗജന്യ യാത്രാ പദ്ധതിയുടെ കുറ്റ്യാടി നിയോജകമണ്ഡലംതല ഉദ്ഘാടനം പാറക്കൽ അബ്ദുള്ള നിർവഹിച്ചു.

ഈ പദ്ധതിയിലൂടെ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുന്നതോടെ പൊതുഗതാഗത ഉപയോഗം വർദ്ധിക്കുമെന്നും സ്ത്രീകളുടെ യാത്രാ ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ, കോൺഗ്രസ് നേതാക്കൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/366139/inauguration-of-the-free-travel-scheme-for-women-parakkal-abdulla)