---
title: "പുസ്തകപ്പുരയുടെ സ്നേഹാദരം; മുള്ളമ്പത്ത് എകെ കണാരൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയം ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "AK Kanaran Master Memorial Library honors meritorious students"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/366284/ak-kanaran-master-memorial-library-honors-meritorious-students"
published_at: "2026-06-16T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30e176c6029_AK_Kanaran_Master_Memorial_Library_honors_meritorious_students.jpg"
keywords: ["Latest News", "Library Anumodanam", "Felicitation Ceremony", "Naripatta"]
---

# പുസ്തകപ്പുരയുടെ സ്നേഹാദരം; മുള്ളമ്പത്ത് എകെ കണാരൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയം ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** കക്കട്ടിൽ: മുള്ളമ്പത്ത് ഏ.കെ. കണാരൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഗ്രന്ഥാലയ പരിധിയിലുള്ള വിദ്യാർത്ഥികളെയും ഉദ്യോഗസ്ഥരെയും ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർ, എൽ.എസ്.എസ് സ്കോളർഷിപ്പ് ജേതാക്കൾ, ജവഹർ നവോദയ വിദ്യാലയത്തിൽ പ്രവേശനം നേടിയവർ, മത്സര പരീക്ഷകളിൽ വിജയിച്ച് പുതുതായി ജോലിയിൽ പ്രവേശിച്ചവർ എന്നിവരെയാണ് ചടങ്ങിൽ അനുമോദിച്ചത്.

## Article Content

കക്കട്ടിൽ: മുള്ളമ്പത്ത് ഏ.കെ. കണാരൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ ഗ്രന്ഥാലയ പരിധിയിലുള്ള വിദ്യാർത്ഥികളെയും ഉദ്യോഗസ്ഥരെയും ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർ, എൽ.എസ്.എസ് സ്കോളർഷിപ്പ് ജേതാക്കൾ, ജവഹർ നവോദയ വിദ്യാലയത്തിൽ പ്രവേശനം നേടിയവർ, മത്സര പരീക്ഷകളിൽ വിജയിച്ച് പുതുതായി ജോലിയിൽ പ്രവേശിച്ചവർ എന്നിവരെയാണ് ചടങ്ങിൽ അനുമോദിച്ചത്.

പരിപാടിയിൽ ടി.പി. ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. കുഞ്ഞിരാമൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഏ.കെ. രാജീവൻ, കെ.ടി. സോമൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കെ. കരുണൻ സ്വാഗതവും എൻ.ടി. ശ്രീലേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/366284/ak-kanaran-master-memorial-library-honors-meritorious-students)