---
title: "നാളെയുടെ നന്മയ്ക്കായി...; വട്ടോളി സംസ്‌കൃതം ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Anti-drug class at Vattoli School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/366520/anti-drug-class-at-vattoli-school"
published_at: "2026-06-17T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3242e302bc5_Anti-drug_class_at_Vattoli_School.jpg"
keywords: ["Latest News", "Vattoli Sanskrit School", "Anti Drug Awareness", "Kuttyadi Police"]
---

# നാളെയുടെ നന്മയ്ക്കായി...; വട്ടോളി സംസ്‌കൃതം ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** കക്കട്ടിൽ : സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് റൂറൽ പോലീസ് നാദാപുരം സബ് ഡിവിഷന്റെ സഹകരണത്തോടെ വട്ടോളി സംസ്‌കൃതം ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

കക്കട്ടിൽ : സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് റൂറൽ പോലീസ് നാദാപുരം സബ് ഡിവിഷന്റെ സഹകരണത്തോടെ വട്ടോളി സംസ്‌കൃതം ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കുറ്റ്യാടി സബ് ഇൻസ്പെക്ടർ സുബിൻ മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയർ പോലീസ് ഓഫീസർ ബിജു കെ.കെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസെടുത്തു. സ്കൂൾ പ്രധാനാധ്യാപിക ശ്രീജ വി.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഡിനേറ്റർ നിസാർ എടത്തിൽ സ്വാഗതം ആശംസിച്ചു. ലീല സി.കെ, എ.പി. രാജീവൻ, എ.പി. മുനീർ, കെ. റൂസി, റീജ വി.കെ, എം. ബൈജു, രതീഷ് കക്കട്ടിൽ, വി.കെ. പ്രജിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/366520/anti-drug-class-at-vattoli-school)