---
title: "കുന്നുമ്മൽ സി.എച്ച്.സിയിൽ ഈവനിംഗ് ഒ.പി ഡോക്ടർ നിയമനം: അപേക്ഷ ക്ഷണിച്ചു"
english_title: "Doctor recruitment at Kunnummal CHC, Applications invited"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/366599/doctor-recruitment-at-kunnummal-chc-applications-invited"
published_at: "2026-06-17T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a328359c2992_Doctor_recruitment_at_Kunnummal_CHC,_Applications_invited.jpg"
keywords: ["Latest News", "Doctor Vacancies", "Kunnummal", "Kozhikode"]
---

# കുന്നുമ്മൽ സി.എച്ച്.സിയിൽ ഈവനിംഗ് ഒ.പി ഡോക്ടർ നിയമനം: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ​കക്കട്ടിൽ: കുന്നുമ്മൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പി. നടത്തുന്നതിനായി താല്പര്യമുള്ള യോഗ്യരായ ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

​കക്കട്ടിൽ: കുന്നുമ്മൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പി. നടത്തുന്നതിനായി താല്പര്യമുള്ള യോഗ്യരായ ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ 2026-2027 വാർഷിക പദ്ധതിയുടെ ഭാഗമായി ആർദ്രം പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് ഈ നിയമനം നടത്തുന്നത്.

എം.ബി.ബി.എസ് , ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് അപേക്ഷിക്കാനുള്ള നിശ്ചിത യോഗ്യതകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നേരിട്ടോ, തപാൽ വഴിയോ അല്ലെങ്കിൽ ഇമെയിൽ വഴിയോ സമർപ്പിക്കേണ്ടതാണ്.

​അപേക്ഷ സമർപ്പിക്കേണ്ട വിലാസം: മെഡിക്കൽ ഓഫീസർ, സി. എച്ച്. സി. കുന്നുമ്മൽ, കക്കട്ടിൽ. പി.ഒ, കോഴിക്കോട്, പിൻ - 673507.

ഇമെയിൽ: chckunnummal@gmail.com

​അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 ജൂൺ 20 വൈകുന്നേരം 05.00 മണി വരെയാണ്. ഇന്റർവ്യൂ തീയതി ഉദ്യോഗാർത്ഥികളെ പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് നമ്പരായ 0496-2937299 ൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/366599/doctor-recruitment-at-kunnummal-chc-applications-invited)