---
title: "കുന്നുമ്മൽ  കോമത്ത് താഴെ തോട് പുന:രുദ്ധാരണം ഉദ്ഘാടനം ചെയ്തു"
english_title: "Kunnummal Komath Thazhe stream renovation project inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/366690/kunnummal-komath-thazhe-stream-renovation-project-inaugurated"
published_at: "2026-06-18T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3378ef904cb_Kunnummal_Komath_Thazhe_stream_renovation_project_inaugurated.jpg"
keywords: ["Latest News", "Kunnummal Panchayath", "PMKSY Kerala", "Komath Thazhe Thodu"]
---

# കുന്നുമ്മൽ  കോമത്ത് താഴെ തോട് പുന:രുദ്ധാരണം ഉദ്ഘാടനം ചെയ്തു

> **Lead Summary:** കക്കട്ടിൽ : പി എം കെ എസ് വൈ പദ്ധതി പ്രകാരം കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ നിർമാണം പൂർത്തിയായ കോമത്ത് താഴെ തോടിന്റെ (മംത്തിൽ താഴെ - മരുതിയോട്ട് മുക്ക്) ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ നിർവ്വഹിച്ചു.

## Article Content

കക്കട്ടിൽ : പി എം കെ എസ് വൈ പദ്ധതി പ്രകാരം കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ നിർമാണം പൂർത്തിയായ കോമത്ത് താഴെ തോടിന്റെ (മംത്തിൽ താഴെ - മരുതിയോട്ട് മുക്ക്) ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല, വി.ഇ.ഒ. ബിനില, വാർഡ് അംഗം എലിയാറ ആനന്ദൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എൻ.വി. ചന്ദ്രൻ, എം.ടി. രവീന്ദ്രൻ, ബീന കുളങ്ങരത്ത്, എ.വി. നാസറുദ്ദീൻ, വി.പി. മൂസ, ഐ.പി. അശോകൻ, നീലിയോട്ട് നാണു, എടത്തിൽ ദാമോദരൻ, സി.പി. കൃഷ്ണൻ, സി.കെ. കുഞ്ഞബ്ദുള്ള ഹാജി, സജിത, ബീന എലിയാറ, ഇ. ശ്രീജിത്ത്, മുഹമ്മദ് ഹർഷാദ്, അർജുൻ (പി.എം.കെ.എസ്.വൈ) തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/366690/kunnummal-komath-thazhe-stream-renovation-project-inaugurated)