---
title: "യാത്രാക്ലേശത്തിന് ഉടൻ പരിഹാരം; കുറ്റ്യാടി ബൈപ്പാസ് അതിവേഗം യാഥാർത്ഥ്യമാക്കും -പാറക്കൽ അബ്ദുല്ല എംഎൽഎ"
english_title: "Kuttiadi bypass project to be fast-tracked, Parakkal Abdulla MLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/366697/kuttiadi-bypass-project-to-be-fast-tracked-parakkal-abdulla-mla"
published_at: "2026-06-18T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a337df2942b9_Parakkal_Abdulla_MLA.jpg"
keywords: ["Latest News", "Kuttiadi Bypass Project", "Parakkal Abdulla MLA"]
---

# യാത്രാക്ലേശത്തിന് ഉടൻ പരിഹാരം; കുറ്റ്യാടി ബൈപ്പാസ് അതിവേഗം യാഥാർത്ഥ്യമാക്കും -പാറക്കൽ അബ്ദുല്ല എംഎൽഎ

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി ബൈപ്പാസ് പദ്ധതി അതിവേഗം യാഥാർത്ഥ്യമാക്കി നാടിന് സമർപ്പിക്കുമെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും കൂടെ ബൈപ്പാസ് പ്രവൃത്തി സന്ദർശിച്ചതിന് ശേഷം സംസരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കുറ്റ്യാടി: കുറ്റ്യാടി ബൈപ്പാസ് പദ്ധതി അതിവേഗം യാഥാർത്ഥ്യമാക്കി നാടിന് സമർപ്പിക്കുമെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും കൂടെ ബൈപ്പാസ് പ്രവൃത്തി സന്ദർശിച്ചതിന് ശേഷം സംസരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റ്യാടിയിലെ ഗതാഗതകുരുക്കിന് പരിഹാരമാവുന്ന പദ്ധതി പരമാവധി വേഗത്തിൽ പൂർത്തിയാക്കണമെന്ന് എംഎൽഎ നിർമ്മാണ കമ്പനി അധികൃതരോട് ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ പ്രശ്നങ്ങൾ അനുഭാവത്തോടെ പരിഗണിച്ച് പരിഹാരം കാണണം.

കെ.എസ്.ഇ.ബി അടക്കമുള്ള ഡിപ്പാർട്ട്മെന്റിനോട് സംസാരിച്ച് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടിയുണ്ടാക്കുമെന്നും എം.എൽ.എ പറഞ്ഞു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടികെ. മോഹൻദാസ്, വൈസ് പ്രസിഡൻ്റ് ഒടി നഫീസ, കെടി അബ്ദുറഹ്മാൻ, അഡ്വ. പ്രമോദ് കക്കട്ടിൽ, ശ്രീജേഷ് ഊരത്ത്, വിപി റഷീദ്, കെ.മുഹമ്മദ് സാലി, പി.കെ സുരേഷ് മാഷ്, വിപി മൊയ്തു, എം.കെ അബ്ദറഹ്മാൻ, പിപി ദിനേശൻ മാസ്റ്റർ, പിപി ആലിക്കുട്ടി, ഇ എം അസ്ഹർ, സുബൈർ പി, ജിതിൻ കെ കെ, കേളോത്ത് ഹമീദ്, അറക്കൽ അലി, ഫൈസൽ, കെ ടി കുട്ട്യാലി,റാഷിദ് മാപ്പിളാണ്ടി അബ്ദുല്ല സി.കെ.അബ്ദുല്ല ഹാജി, വാർഡ് മെമ്പമാർ സുമയ്യ വരാപ്പുറത്ത്, നസീറ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/366697/kuttiadi-bypass-project-to-be-fast-tracked-parakkal-abdulla-mla)