---
title: "പുതിയ ബ്ലോക്ക് ഒരുങ്ങുന്നു; കുറ്റ്യാടിയിലെ ഡയാലിസിസ് സെന്റർ പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നതിന് പ്രഥമ പരിഗണന: പാറക്കൽ അബ്ദുല്ല എം.എൽ.എ"
english_title: "Kuttiadi dialysis centre to be shifted to new block, Parakkal Abdulla"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/366704/kuttiadi-dialysis-centre-to-be-shifted-to-new-block-parakkal-abdulla"
published_at: "2026-06-18T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33876e4a51a_Kuttiadi_dialysis_centre_to_be_shifted_to_new_block,_Parakkal_Abdulla.jpg"
keywords: []
---

# പുതിയ ബ്ലോക്ക് ഒരുങ്ങുന്നു; കുറ്റ്യാടിയിലെ ഡയാലിസിസ് സെന്റർ പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നതിന് പ്രഥമ പരിഗണന: പാറക്കൽ അബ്ദുല്ല എം.എൽ.എ

> **Lead Summary:** കുറ്റ്യാടി: ഡയാലിസിസ് സെന്റർ പുതിയ ബ്ലോക്കിലേക്ക് മാറിയാൽ കൂടുതൽ വൃക്കരോഗികൾക്ക് ഡയാലിസിസ് സൌകര്യം ലഭ്യമാക്കാനാവുമെന്നിരിക്കെ അതിന് പ്രഥമ പരിഗണന നൽകുമെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ. ആർ.ഒ പ്ലാന്റ് മാറ്റിസ്ഥാപിച്ചാൽ മാത്രമേ കൂടുതൽ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനാവൂ. അതിനുളള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു.

## Article Content

കുറ്റ്യാടി: ഡയാലിസിസ് സെന്റർ പുതിയ ബ്ലോക്കിലേക്ക് മാറിയാൽ കൂടുതൽ വൃക്കരോഗികൾക്ക് ഡയാലിസിസ് സൌകര്യം ലഭ്യമാക്കാനാവുമെന്നിരിക്കെ അതിന് പ്രഥമ പരിഗണന നൽകുമെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ. ആർ.ഒ പ്ലാന്റ് മാറ്റിസ്ഥാപിച്ചാൽ മാത്രമേ കൂടുതൽ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനാവൂ. അതിനുളള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു.

പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗതി യോഗം വിലയിരുത്തി. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നമ്മൽ ബ്ലോക്ക് പ്രസിഡൻ്റ് കെ. ശശീന്ദ്രൻ, താലൂക് ഓഫീസ് സുപ്രണ്ട് ഡോ.സ്വപ്ന,ഡോക്ടർമാർ, നഴ്സ് പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/366704/kuttiadi-dialysis-centre-to-be-shifted-to-new-block-parakkal-abdulla)