---
title: "ലോകകപ്പ് കാണാൻ കറന്റില്ല!; ലോകകപ്പ് സമയത്തെ വൈദ്യുതി നിയന്ത്രണം: കക്കട്ടിലിൽ കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി"
english_title: "World Cup, power curtailment, DYFI march, Kakkatil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/366889/world-cup-power-curtailment-dyfi-march-kakkatil-"
published_at: "2026-06-19T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34d58ea5510_DYFI_march.jpg"
keywords: ["World Cup", "Power Curtailment", "DYFI March", "Kakkatil"]
---

# ലോകകപ്പ് കാണാൻ കറന്റില്ല!; ലോകകപ്പ് സമയത്തെ വൈദ്യുതി നിയന്ത്രണം: കക്കട്ടിലിൽ കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

> **Lead Summary:** കക്കട്ടിൽ: ലോകകപ്പ് മത്സരസമയത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ഫുട്ബോൾ പ്രേമികളെ വഞ്ചിക്കുന്ന യുഡിഎഫ് സർക്കാർ നടപടിക്കെതിരെ ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കട്ടിൽ കെഎസ്ഇബി ഓഫീസിലേക്ക് യുവജന മാർച്ച് നടത്തി. മാർച്ചിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ. രജിൽ നിർവഹിച്ചു.

## Article Content

കക്കട്ടിൽ: ലോകകപ്പ് മത്സരസമയത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ഫുട്ബോൾ പ്രേമികളെ വഞ്ചിക്കുന്ന യുഡിഎഫ് സർക്കാർ നടപടിക്കെതിരെ ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കട്ടിൽ കെഎസ്ഇബി ഓഫീസിലേക്ക് യുവജന മാർച്ച് നടത്തി. മാർച്ചിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ. രജിൽ നിർവഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് വി.ആർ. വിജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് ട്രഷറർ പി.പി. നിഖിൽ, വൈസ് പ്രസിഡന്റ് ഫിദൽ റോയ്സ്, ബ്ലോക്ക് കമ്മിറ്റി അംഗം വർണ, കുന്നുമ്മൽ മേഖല സെക്രട്ടറി എം.പി. ജിഷ്ണു തുടങ്ങിയവർ സംസാരിച്ചു. ലോകകപ്പ് ആവേശം തകർക്കുന്ന തരത്തിലുള്ള കെഎസ്ഇബിയുടെയും സർക്കാരിന്റെയും ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/366889/world-cup-power-curtailment-dyfi-march-kakkatil-)