---
title: "കൈകോർക്കാം ഷിഗല്ലയ്‌ക്കെതിരെ...!; നരിപ്പറ്റയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു"
english_title: "Shigella, School Students, Awareness Classes, Narippatta"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/366916/shigella-school-students-awareness-classes-narippatta"
published_at: "2026-06-19T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34e970ecfa6_Awareness_Classes.jpg"
keywords: ["Latest News", "Shigella", "School Students", "Awareness Classes", "Narippatta"]
---

# കൈകോർക്കാം ഷിഗല്ലയ്‌ക്കെതിരെ...!; നരിപ്പറ്റയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

> **Lead Summary:** നരിപ്പറ്റ: ഷിഗല്ല പ്രതിരോധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചു. വയറിളക്ക രോഗങ്ങളെ സംബന്ധിച്ചും അവ പടരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

## Article Content

നരിപ്പറ്റ: ഷിഗല്ല പ്രതിരോധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചു. വയറിളക്ക രോഗങ്ങളെ സംബന്ധിച്ചും അവ പടരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കുട്ടികളിൽ അവബോധം വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.

കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രദോഷ് കുമാറിന്റെ നേതൃത്വത്തിലാണ് ബോധവൽക്കരണ പരിപാടി നടന്നത്. ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ (JPHN), മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാർ (MLSP), സ്കൂൾ ഹെൽത്ത് നഴ്സ് എന്നിവർ വിവിധ വിദ്യാലയങ്ങളിലെ ക്ലാസുകൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/366916/shigella-school-students-awareness-classes-narippatta)