---
title: "കായക്കൊടിക്ക് അഭിമാന നിമിഷം; സ്വിമ്മിംഗ് പൂളിനും ജിംനേഷ്യത്തിനുമായി ബജറ്റിൽ 2 കോടി രൂപ അനുവദിച്ചു"
english_title: "State Budget, Kayakodi Panchayat, Swimming Pool Gymnasium, KM Abhijith MLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/366992/state-budget-kayakodi-panchayat-swimming-pool-gymnasium-km-abhijith-mla"
published_at: "2026-06-19T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a352a0cb9529_State_Budget,_Kayakodi_Panchayat,_Swimming_Pool_Gymnasium,_KM_Abhijith_MLA.jpg"
keywords: ["Latest News", "State Budget", "Kayakodi Panchayat", "Swimming Pool Gymnasium", "KM Abhijith MLA"]
---

# കായക്കൊടിക്ക് അഭിമാന നിമിഷം; സ്വിമ്മിംഗ് പൂളിനും ജിംനേഷ്യത്തിനുമായി ബജറ്റിൽ 2 കോടി രൂപ അനുവദിച്ചു

> **Lead Summary:** കായക്കൊടി: കായക്കൊടി ഗ്രാമപഞ്ചായത്തിലെ കായിക-ആരോഗ്യ മേഖലയ്ക്ക് വൻ കുതിപ്പേകുന്ന പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. കായക്കൊടി പഞ്ചായത്തിലെ കൂട്ടൂർ വാർഡിലുള്ള പഞ്ചായത്ത് വക സ്ഥലത്ത് അത്യാധുനിക രീതിയിലുള്ള സ്വിമ്മിംഗ് പൂൾ കം ജിമ്നേഷ്യം നിർമ്മിക്കുന്നതിനായി ബജറ്റിൽ 2 കോടി രൂപ അനുവദിച്ചു. നാടിന്റെ ദീർഘകാലത്തെ ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരമായിരിക്കുന്നത്.

## Article Content

കായക്കൊടി: കായക്കൊടി ഗ്രാമപഞ്ചായത്തിലെ കായിക-ആരോഗ്യ മേഖലയ്ക്ക് വൻ കുതിപ്പേകുന്ന പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. കായക്കൊടി പഞ്ചായത്തിലെ കൂട്ടൂർ വാർഡിലുള്ള പഞ്ചായത്ത് വക സ്ഥലത്ത് അത്യാധുനിക രീതിയിലുള്ള സ്വിമ്മിംഗ് പൂൾ കം ജിമ്നേഷ്യം നിർമ്മിക്കുന്നതിനായി ബജറ്റിൽ 2 കോടി രൂപ അനുവദിച്ചു. നാടിന്റെ ദീർഘകാലത്തെ ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരമായിരിക്കുന്നത്.

2002-ൽ വി.പി. കുഞ്ഞബ്ദുല്ല മാസ്റ്ററുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയാണ് ദീർഘവീക്ഷണത്തോടെ ഈ സ്ഥലം വാങ്ങി വികസന പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചത്. പിന്നീട് ആവശ്യമായ പരിഗണന ലഭിക്കാതിരുന്ന ഈ പദ്ധതിക്ക്, നിലവിലെ യു.വി. ബിന്ദുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെയും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെയും നിരന്തര ഇടപെടലുകളെ തുടർന്നാണ് ഇപ്പോൾ ഫണ്ട് ലഭ്യമായിരിക്കുന്നത്.

പദ്ധതി യാഥാർഥ്യമാക്കാൻ നിയമസഭയിൽ ശക്തമായി ഇടപെട്ട മണ്ഡലം എം.എ.എ ശ്രീ. കെ.എം. അഭിജിത്തിനും കേരള സർക്കാരിനും പഞ്ചായത്ത് ഭരണസമിതിയും യു.ഡി.എഫ് കമ്മിറ്റിയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തി.

യുവാക്കളുടെ കായിക പുരോഗതിക്കും ആരോഗ്യ സംരക്ഷണത്തിനും വലിയ മുതൽക്കൂട്ടാകുന്ന ഈ പദ്ധതി നാടിന്റെ വികസന ചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പാണെന്ന് ജനപ്രതിനിധികൾ കൂട്ടിച്ചേർത്തു. എത്രയും വേഗം തന്നെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനാണ് ഭരണസമിതി ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/366992/state-budget-kayakodi-panchayat-swimming-pool-gymnasium-km-abhijith-mla)