---
title: "എംജി സർവകലാശാല ബിഎ സംഗീതത്തിൽ ഒന്നാം റാങ്ക് നേടിയ ഗൗരി കൃഷ്ണയെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു"
english_title: "MG University, BA Music First Rank, Gowri Krishna, Youth Congress"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/367181/mg-university-ba-music-first-rank-gowri-krishna-youth-congress"
published_at: "2026-06-20T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36678cca427_MG_University,_BA_Music_First_Rank,_Gowri_Krishna,_Youth_Congress.jpg"
keywords: ["Latest News", "MG University", "BA Music First Rank", "Gowri Krishna", "Youth Congress"]
---

# എംജി സർവകലാശാല ബിഎ സംഗീതത്തിൽ ഒന്നാം റാങ്ക് നേടിയ ഗൗരി കൃഷ്ണയെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

> **Lead Summary:** കക്കട്ടില്‍: എംജി സർവകലാശാലയിൽ നിന്ന് ബിഎ സംഗീതം (വോക്കൽ) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഗൗരി കൃഷ്ണയെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ചടങ്ങിൽ വാർഡ് അംഗം എലിയാറ ആനന്ദൻ ഗൗരി കൃഷ്ണയ്ക്ക് ഹാരാർപ്പണം നടത്തി.

## Article Content

കക്കട്ടില്‍: എംജി സർവകലാശാലയിൽ നിന്ന് ബിഎ സംഗീതം (വോക്കൽ) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഗൗരി കൃഷ്ണയെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ചടങ്ങിൽ വാർഡ് അംഗം എലിയാറ ആനന്ദൻ ഗൗരി കൃഷ്ണയ്ക്ക് ഹാരാർപ്പണം നടത്തി.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി. രാഹുൽ ചടങ്ങിൽ വെച്ച് ഉപഹാരം സമർപ്പിച്ചു. പി.കെ. ലിഗേഷ്, എം.എം. മിഥുൻ, ടി.വി. ദിലീപ്, ഇ. അർജുൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. എംജി സർവകലാശാലയിൽ ഒന്നാം റാങ്ക് നേടിയതിന് പുറമേ, ചെന്നൈയിൽ വെച്ച് നടന്ന ഇന്റർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ ലളിതഗാന മത്സരത്തിൽ രണ്ടാം സ്ഥാനവും ഗൗരി കൃഷ്ണ സ്വന്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/367181/mg-university-ba-music-first-rank-gowri-krishna-youth-congress)