---
title: "കുളമ്പ് രോഗത്തിന് 'പൂട്ടിടാം'!; കുന്നുമ്മൽ പഞ്ചായത്തിൽ കന്നുകാലി കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി"
english_title: "Kunnummal Panchayat, Cattle Foot and Mouth Disease (FMD) Vaccination"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/367185/kunnummal-panchayat-cattle-foot-and-mouth-disease-fmd-vaccination"
published_at: "2026-06-20T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a366c280d220_Kunnummal_Panchayat.jpg"
keywords: ["Latest News", "Kunnummal Panchayat", "Cattle Vaccination", "Kunnummal"]
---

# കുളമ്പ് രോഗത്തിന് 'പൂട്ടിടാം'!; കുന്നുമ്മൽ പഞ്ചായത്തിൽ കന്നുകാലി കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി

> **Lead Summary:** വട്ടോളി: കേരള മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന കന്നുകാലി കുളമ്പ് രോഗ പ്രതിരോധ യജ്ഞത്തിന് കുന്നുമ്മൽ പഞ്ചായത്തിൽ തുടക്കമായി. ജൂലൈ മാസം 23-ാം തീയതി വരെ ലൈഫ് സ്റ്റോക്ക് അസിസ്റ്റന്റ്മാർ നേരിട്ട് വീടുകളിലെത്തിയാണ് കന്നുകാലികൾക്ക് കുത്തിവെപ്പ് നടത്തുന്നത്.

## Article Content

വട്ടോളി: കേരള മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന കന്നുകാലി കുളമ്പ് രോഗ പ്രതിരോധ യജ്ഞത്തിന് കുന്നുമ്മൽ പഞ്ചായത്തിൽ തുടക്കമായി. ജൂലൈ മാസം 23-ാം തീയതി വരെ ലൈഫ് സ്റ്റോക്ക് അസിസ്റ്റന്റ്മാർ നേരിട്ട് വീടുകളിലെത്തിയാണ് കന്നുകാലികൾക്ക് കുത്തിവെപ്പ് നടത്തുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ വാക്സിൻ കിറ്റ് ലൈഫ് സ്റ്റോക്ക് അസിസ്റ്റന്റിന് കൈമാറിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ എൻ.വി. ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.ടി. രവീന്ദ്രൻ, ഡോ. ഷൈന തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/367185/kunnummal-panchayat-cattle-foot-and-mouth-disease-fmd-vaccination)