---
title: "അക്ഷരമുറ്റത്ത് വായനാ വസന്തം; വട്ടോളി ദേശീയഗ്രന്ഥശാലയിൽ വായന ദിനവും വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു"
english_title: "Vattoli National Library, Reading Day, Felicitation"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/367290/vattoli-national-library-reading-day-felicitation"
published_at: "2026-06-21T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a376f1b27991_Vattoli_National_Library,_Reading_Day,_Felicitation.jpg"
keywords: ["Latest News", "Vattoli National Library", "Reading Day", "Felicitation"]
---

# അക്ഷരമുറ്റത്ത് വായനാ വസന്തം; വട്ടോളി ദേശീയഗ്രന്ഥശാലയിൽ വായന ദിനവും വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** വട്ടോളി: വട്ടോളി ദേശീയഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ പരിപടിയും വിവിധവിജയികളുടെ അനുമോദനവും സംഘടിപ്പിച്ചു.

## Article Content

വട്ടോളി: വട്ടോളി ദേശീയഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ പരിപടിയും വിവിധവിജയികളുടെ അനുമോദനവും സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ വിശ്യ നാഥൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് കെ. കുഞ്ഞിരാമൻ അദ്ധ്യക്ഷം വഹിച്ചു.

വടകര താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.പ്രേമൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.

മധ്യവേനലവധിക്കാലത്ത് ഏറ്റവും കൂടുതൽ പുസ്തകം വായിച്ച കുട്ടികൾ,എൽ എസ് എസ്സ് , യു എസ്സ് എസ്സ് , എസ്സ് എസ്സ് എൽ സി , പ്ലസ്സ്ടു വിജയികൾ എന്നിവരെ അനുമോദിച്ചു.

ഗ്രന്ഥശാല സെക്രട്ടറി വി.ഇ. ചന്ദ്രൻ മാസ്റ്റർ സ്വാഗതവും ലൈബ്രേറിയൻ ടി. കെ. സതി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/367290/vattoli-national-library-reading-day-felicitation)