---
title: "വരകളിലൂടെ ലഹരിക്കെതിരെ പോരാടം; കുറ്റ്യാടിയിൽ വിദ്യാർത്ഥിക്കായി ലഹരിവിരുദ്ധ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു"
english_title: "Operation Toofan Project, Anti-Drug Drawing, Narikkuttumchal Vedika Vayanashala, Kuttiady"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/367519/operation-toofan-project-anti-drug-drawing-narikkuttumchal-vedika-vayanashala-kuttiady"
published_at: "2026-06-22T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38d0347af5f_Anti-Drug_Drawing,_Narikkuttumchal_Vedika_Vayanashala,_Kuttiady.jpg"
keywords: ["Latest News", "Operation Toofan Project", "Anti-Drug Drawing", "Narikkuttumchal Vedika Vayanashala", "Kuttiady"]
---

# വരകളിലൂടെ ലഹരിക്കെതിരെ പോരാടം; കുറ്റ്യാടിയിൽ വിദ്യാർത്ഥിക്കായി ലഹരിവിരുദ്ധ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാടി: ലഹരിക്കെതിരെ വരകളിൽ പ്രതിഷേധത്തിന്റെ വർണ്ണങ്ങൾ ചാലിച്ച് വിദ്യാർത്ഥികൾ. ലഹരിക്കെതിരെ സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം ശ്രദ്ധേയമായി. കുറ്റ്യാടി എക്സോൺ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

കുറ്റ്യാടി: ലഹരിക്കെതിരെ വരകളിൽ പ്രതിഷേധത്തിന്റെ വർണ്ണങ്ങൾ ചാലിച്ച് വിദ്യാർത്ഥികൾ. ലഹരിക്കെതിരെ സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നരിക്കൂട്ടുംചാൽ വേദിക വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം ശ്രദ്ധേയമായി. കുറ്റ്യാടി എക്സോൺ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഉപജില്ലയിലെ തിരഞ്ഞെടുത്ത യു.പി. വിഭാഗം വിദ്യാർത്ഥികൾക്കായിട്ടായിരുന്നു ആദ്യഘട്ട മത്സരം. കുറ്റ്യാടി പോലീസ് സബ് ഇൻസ്പെക്ടർ സുബിൻ ബി. ജു ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു. വേദിക പ്രസിഡന്റ് ജെ.ഡി. ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രൊബേഷൻ എസ്.ഐ സുബിൻ മാത്യു മുഖ്യാതിഥിയായിരുന്നു.

ചടങ്ങിൽ എസ്.ജെ. സജീവ് കുമാർ, പി.കെ. ശശിധരൻ, പി.പി. ദിനേശൻ, എം.എസ്. സനിക സിംഗ്, ജെ.എസ്. വിശ്വജിത്ത്, ടി.പി. സജീവൻ, കെ.കെ. സന്തോഷ്, പി.പി. വിജയൻ, എസ്.ഡി. സുധീപ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/367519/operation-toofan-project-anti-drug-drawing-narikkuttumchal-vedika-vayanashala-kuttiady)