---
title: "കുറ്റ്യാടിയിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ചു; കുട്ടികൾക്കായി യോഗാ പരിശീലന ക്ലാസ്സും"
english_title: "International Yoga Day Celebration, Yoga Training Class, Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/367620/international-yoga-day-celebration-yoga-training-class-kuttiadi"
published_at: "2026-06-22T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a390a4d165e9_International_Yoga_Day_Celebration,_Yoga_Training_Class,_Kuttiadi.jpg"
keywords: ["Latest News", "International Yoga Day", "Yoga Training Class", "Kuttiadi"]
---

# കുറ്റ്യാടിയിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ചു; കുട്ടികൾക്കായി യോഗാ പരിശീലന ക്ലാസ്സും

> **Lead Summary:** കുറ്റ്യാടി : അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത്, നടുപ്പൊയിൽ ഗവ. ആയുർവേദ ഡിസ്പെൻസറി, വടയം എൻ.എച്ച്.എം. ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ യോഗാ ദിനം ആചരിച്ചു. നടുപ്പൊയിൽ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

## Article Content

കുറ്റ്യാടി : അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത്, നടുപ്പൊയിൽ ഗവ. ആയുർവേദ ഡിസ്പെൻസറി, വടയം എൻ.എച്ച്.എം. ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ യോഗാ ദിനം ആചരിച്ചു. നടുപ്പൊയിൽ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.കെ. മോഹൻദാസ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി. ശോഭ, ഡോ. രേഷ്മ പി.ടി., ഡോ. രേഖ, പ്രമോദ് മാസ്റ്റർ, കെ.പി. രവീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടുപ്പൊയിൽ യു.പി. സ്കൂളിലെ എൺപതോളം വിദ്യാർത്ഥികൾക്കായി ഡോ. അപർണ്ണ യോഗാ പരിശീലന ക്ലാസ്സ് നയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/367620/international-yoga-day-celebration-yoga-training-class-kuttiadi)