---
title: "സ്നേഹാദരം; എം ബി ബി എസിൽ തിളക്കമാർന്ന വിജയം നേടിയ ഡോ ഫഹ്‌മിദയെ വാർഡ് സമിതി ആദരിച്ചു"
english_title: "Dr Fahmida, who achieved a brilliant success in MBBS, honored at Cheriyakumbalam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/367628/dr-fahmida-who-achieved-a-brilliant-success-in-mbbs-honored-at-cheriyakumbalam"
published_at: "2026-06-22T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a390d0bd1739_Dr_Fahmida,_who_achieved_a_brilliant_success_in_MBBS.jpg"
keywords: ["Latest News", "MBBS", "Cheriyakumbalam", "Dr Fahmida"]
---

# സ്നേഹാദരം; എം ബി ബി എസിൽ തിളക്കമാർന്ന വിജയം നേടിയ ഡോ ഫഹ്‌മിദയെ വാർഡ് സമിതി ആദരിച്ചു

> **Lead Summary:** ചെറിയകുമ്പളം : തമിഴ്‌നാട് രാമനാഥപുരം ഗവ. മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. ഫഹ്‌മിദയ്ക്ക് വാർഡിന്റെ സ്നേഹാദരം. മുൻ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീർ അനേരി - മുനീറ ദമ്പതികളുടെ മകളാണ് ഡോ. ഫഹ്‌മിദ.

## Article Content

ചെറിയകുമ്പളം : തമിഴ്‌നാട് രാമനാഥപുരം ഗവ. മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. ഫഹ്‌മിദയ്ക്ക് വാർഡിന്റെ സ്നേഹാദരം. മുൻ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീർ അനേരി - മുനീറ ദമ്പതികളുടെ മകളാണ് ഡോ. ഫഹ്‌മിദ.

വിജയിയായ ഡോ. ഫഹ്‌മിദയ്ക്കുള്ള വാർഡിന്റെ സ്‌നേഹോപഹാരം ഗ്രാമപഞ്ചായത്ത് മെമ്പർ ഉബൈദ് വാഴയിൽ കൈമാറി. ചടങ്ങിൽ വാർഡ് സമിതി കൺവീനർ നാസർ താനി, അംഗങ്ങളായ അശോകൻ വി.എം, ഷൈമ എ.പി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/367628/dr-fahmida-who-achieved-a-brilliant-success-in-mbbs-honored-at-cheriyakumbalam)