---
title: "കാൻസർ രോഗികൾക്ക് കാരുണ്യസ്പർശം; കക്കട്ടില്‍ കാൻസർ രോഗികൾക്കായി തലമുടി മുറിച്ചു നൽകി യുവാവ് മാതൃകയായി"
english_title: "Youth sets an example by donating his hair for cancer patients at Kakkatil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/367633/youth-sets-an-example-by-donating-his-hair-for-cancer-patients-at-kakkatil"
published_at: "2026-06-22T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a391164eedc7_donating_his_hair.jpg"
keywords: ["Latest News", "Hair Donation", "Cancer Awareness", "Palliative Care", "Kakkatil", "Naripatta"]
---

# കാൻസർ രോഗികൾക്ക് കാരുണ്യസ്പർശം; കക്കട്ടില്‍ കാൻസർ രോഗികൾക്കായി തലമുടി മുറിച്ചു നൽകി യുവാവ് മാതൃകയായി

> **Lead Summary:** കക്കട്ടില്‍: കാൻസർ രോഗികൾക്ക് കാരുണ്യസ്പർശവുമായി തലമുടി ദാനം ചെയ്ത് യുവാവ് മാതൃകയായി. നരിപ്പറ്റ സ്വദേശിയായ അരുൺ രാജ് ആണ് കാൻസർ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടുന്ന രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായി തന്റെ തലമുടി മുറിച്ചു നൽകിയത്.

## Article Content

കക്കട്ടില്‍: കാൻസർ രോഗികൾക്ക് കാരുണ്യസ്പർശവുമായി തലമുടി ദാനം ചെയ്ത് യുവാവ് മാതൃകയായി. നരിപ്പറ്റ സ്വദേശിയായ അരുൺ രാജ് ആണ് കാൻസർ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടുന്ന രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായി തന്റെ തലമുടി മുറിച്ചു നൽകിയത്.

കഴിഞ്ഞ മൂന്ന് വർഷത്തോളമായി മുടി മുറിക്കാതെ വളർത്തുമ്പോഴും അത് കാരുണ്യപ്രവർത്തനത്തിനായി നൽകണമെന്ന മനസ്സിലെ ആഗ്രഹം പൂവണിഞ്ഞ സംതൃപ്തിയിലാണ് ഈ ചെറുപ്പക്കാരൻ. കക്കട്ടിലെ 'സ്നേഹ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി' ഓഫീസിലെത്തിയാണ് വിഗ്ഗ് നിർമ്മാണത്തിനായുള്ള നീണ്ട തലമുടി അരുൺ രാജ് ദാനമായി നൽകിയത്.

പാലിയേറ്റീവ് വളണ്ടിയർമാരായ ഇ. പ്രേമൻ, ഇല്ലത്ത് ബിജു, പി.എം. അഷ്റഫ് എന്നിവർ ചേർന്ന് അരുൺ രാജിൽ നിന്നും മുടി ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/367633/youth-sets-an-example-by-donating-his-hair-for-cancer-patients-at-kakkatil)