---
title: "മുറുവശ്ശേരി വി.കെ.കൃഷ്ണമേനോൻ സ്മാരക വായനശാലയിൽ വായനദിനാചരണം: ആദ്യകാല പ്രവർത്തകരെ ആദരിച്ചു"
english_title: "Reading Day was celebrated at the V.K. Krishna Menon Memorial Library, Muruvassery"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/367761/reading-day-was-celebrated-at-the-vk-krishna-menon-memorial-library-muruvassery"
published_at: "2026-06-23T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a170a4dd9a_fggg.jpg"
keywords: ["latest news", "V.K. Krishna Menon Memorial Library", "Muruvassery", "Reading Day", "mokeri", "kuttiady"]
---

# മുറുവശ്ശേരി വി.കെ.കൃഷ്ണമേനോൻ സ്മാരക വായനശാലയിൽ വായനദിനാചരണം: ആദ്യകാല പ്രവർത്തകരെ ആദരിച്ചു

> **Lead Summary:** മൊകേരി : **[** മുറുവശ്ശേരി വി.കെ. കൃഷ്ണമേനോൻ സ്മാരക വായനശാല & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ചടങ്ങിൽ ലൈബ്രറിയുടെ ആദ്യകാല പ്രവർത്തകരെ ആദരിച്ചു.

## Article Content

മൊകേരി : **[** മുറുവശ്ശേരി വി.കെ. കൃഷ്ണമേനോൻ സ്മാരക വായനശാല & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ചടങ്ങിൽ ലൈബ്രറിയുടെ ആദ്യകാല പ്രവർത്തകരെ ആദരിച്ചു.

​കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ഗ്രന്ഥശാലകളുടെ സാമൂഹിക പങ്കിനെക്കുറിച്ചും പി.പി. ഭാസ്കരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ നസീർ എൻ.കെ. മുഖ്യ അതിഥിയായി പങ്കെടുത്തു. പി.കെ. കുഞ്ഞികൃഷ്ണൻ, ശ്രീധരൻ മൊകേരി, രാധാകൃഷ്ണൻ ആയിലോട്ട്,

ശിഖിൽ കെ,അനൂപ് ടി.പി., പി.പി. രാജീവൻ, പി. അശോകൻ, കെ. വാസു, മൈഥിലി ടി.പി., രാമകൃഷ്ണൻ സി.എച്ച്., രാജീവൻ എൻ.പി., കൃഷ്ണൻ ടി.പി., കൃഷ്ണൻ വി.സി., മൊയ്തു ഹാജി ടി.പി.സുരേന്ദ്രൻ എന്നിവർ വായനാനുഭവം പങ്കുവെച്ചു.. പരിപാടിയുടെ ഭാഗമായി നടന്ന കവിതാലാപനവും നാടൻപാട്ടും സദസ്സിന് നവ്യാനുഭവമായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/367761/reading-day-was-celebrated-at-the-vk-krishna-menon-memorial-library-muruvassery)