---
title: "രണ്ട് തുള്ളി ജീവനേകാം; കക്കട്ടിൽ ദേശീയ പോളിയോ നിർമ്മാർജന യജ്ഞം യോഗം നടത്തി"
english_title: "Pulse Polio Eradication Campaign, Kakkattil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/368005/pulse-polio-eradication-campaign-kakkattil"
published_at: "2026-06-24T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b76aae6bd7_kakkatil.jpg"
keywords: ["Latest News", "Pulse Polio Eradication Campaign", "Kakkattil"]
---

# രണ്ട് തുള്ളി ജീവനേകാം; കക്കട്ടിൽ ദേശീയ പോളിയോ നിർമ്മാർജന യജ്ഞം യോഗം നടത്തി

> **Lead Summary:** **കക്കട്ടിൽ**:**[** ജൂൺ 28-ാം തീയതി രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ നടത്തുന്ന ദേശീയ പോളിയോ നിർമ്മാർജന തീവ്ര യജ്ഞം വിജയമാക്കുന്നതിനായി കുന്നുമ്മൽ പഞ്ചായത്തിൽ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

## Article Content

**കക്കട്ടിൽ**:**[** ജൂൺ 28-ാം തീയതി രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ നടത്തുന്ന ദേശീയ പോളിയോ നിർമ്മാർജന തീവ്ര യജ്ഞം വിജയമാക്കുന്നതിനായി കുന്നുമ്മൽ പഞ്ചായത്തിൽ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്നതിനായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 പൾസ് പോളിയോ ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

യോഗത്തിൽ ഡോ. സജിത, ജനപ്രതിനിധികളായ റീന സുരേഷ്, കെ. വിശ്വനാഥൻ, എലിയാറ ആനന്ദൻ, എം.ടി. രവീന്ദ്രൻ, ശ്രീ ബിഷ, എൻ.കെ. നസീർ, പി.പി. വിജിഷ, ലിനി ആർ, ഷീന പ്രകാശ്, പി.ടി.കെ. രാധ എന്നിവരും പഞ്ചായത്ത് സെക്രട്ടറി രാജീവൻ വള്ളിൽ, ആരോഗ്യ ജീവനക്കാരായ സജീവൻ, അനിൽകുമാർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഗീത തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു.

പോളിയോ നിർമ്മാർജന യജ്ഞവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെയും കുടുംബശ്രീ എ.ഡി.എസ്. അംഗങ്ങളുടെയും യോഗം നാളെ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കുന്നുമ്മൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/368005/pulse-polio-eradication-campaign-kakkattil)