---
title: "ആഫ്രിക്കൻ ഒച്ച് ശല്യം: കുറ്റ്യാടിയിൽ വിപുലമായ പ്രതിരോധ നടപടികളുമായി പഞ്ചായത്ത്"
english_title: "African Snail Menace, Panchayat Initiates Preventive Measures, Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/368069/african-snail-menace-panchayat-initiates-preventive-measures-kuttiadi"
published_at: "2026-06-24T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b9faa032e1_AFRIKKAN_OACH.jpg"
keywords: ["Latest News", "African Snail Menace", "Kuttiadi"]
---

# ആഫ്രിക്കൻ ഒച്ച് ശല്യം: കുറ്റ്യാടിയിൽ വിപുലമായ പ്രതിരോധ നടപടികളുമായി പഞ്ചായത്ത്

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടി റിവർ റോഡ് പരിസരത്ത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ആഫ്രിക്കൻ ഒച്ച് ശല്യം തടയുന്നതിനായി കടുത്ത പ്രതിരോധ നടപടികളുമായി പഞ്ചായത്ത് രംഗത്ത്.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടി റിവർ റോഡ് പരിസരത്ത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ആഫ്രിക്കൻ ഒച്ച് ശല്യം തടയുന്നതിനായി കടുത്ത പ്രതിരോധ നടപടികളുമായി പഞ്ചായത്ത് രംഗത്ത്.

ഇതിന്റെ ഭാഗമായി പ്രദേശത്തെ വ്യാപാരികളുടെയും ജനങ്ങളുടെയും അടിയന്തര യോഗം പഞ്ചായത്ത് വിളിച്ചുചേർത്തു.

ഒച്ചുകളുടെ പെരുപ്പം തടയുന്നതിനായി ജൂൺ 26-ന് വൈകിട്ട് 4 മണി മുതൽ 6 മണി വരെ പ്രദേശത്ത് വിപുലമായ ശുചീകരണ പ്രവർത്തനങ്ങളും ഉപ്പുലായനി സ്പ്രേ ചെയ്യലും നടത്താൻ യോഗത്തിൽ തീരുമാനമായി.

കൂടാതെ, ഒച്ചുകൾ പെറ്റുപെരുകാൻ സാധ്യതയുള്ള പറമ്പുകളിലെയും പരിസരങ്ങളിലെയും കാടുകൾ അടിയന്തരമായി വെട്ടിത്തെളിയിക്കാൻ ഉടമകൾക്ക് കർശന നിർദ്ദേശം നൽകും.

പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ, അസിസ്റ്റന്റ് സെക്രട്ടറി സി.ബി, ഹെൽത്ത് ഇൻസ്പെക്ടർ ഗായത്രി, സുബൈർ കമ്പനി എന്നിവർ സംസാരിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ (ജെ.എച്ച്.ഐ) ശ്രീജിത്ത് യോഗത്തിന് സ്വാഗതം ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/368069/african-snail-menace-panchayat-initiates-preventive-measures-kuttiadi)