---
title: "ഗതാഗതക്കുരുക്കിന് പരിഹാരം ഉടൻ; കുറ്റ്യാടി രണ്ടാം ബൈപ്പാസ് നിർമാണം വേഗത്തിലാക്കും: കെ.എം. അഭിജിത്ത് എം.എൽ.എ"
english_title: "Kuttiadi Bypass, Kuttiadi Second Bypass Construction, K.M. Abhijith MLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/368095/kuttiadi-bypass-kuttiadi-second-bypass-construction-km-abhijith-mla"
published_at: "2026-06-24T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bb10f2cf88_bypass.jpg"
keywords: ["Latest News", "Kuttiadi Second Bypass", "K.M. Abhijith MLA", "Kuttiadi"]
---

# ഗതാഗതക്കുരുക്കിന് പരിഹാരം ഉടൻ; കുറ്റ്യാടി രണ്ടാം ബൈപ്പാസ് നിർമാണം വേഗത്തിലാക്കും: കെ.എം. അഭിജിത്ത് എം.എൽ.എ

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടിയിലെ രണ്ടാമത്തെ ബൈപ്പാസ് നിർമാണ നടപടികൾ വേഗത്തിലാക്കുമെന്ന് കെ.എം. അഭിജിത്ത് എം.എൽ.എ അറിയിച്ചു.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടിയിലെ രണ്ടാമത്തെ ബൈപ്പാസ് നിർമാണ നടപടികൾ വേഗത്തിലാക്കുമെന്ന് കെ.എം. അഭിജിത്ത് എം.എൽ.എ അറിയിച്ചു.

കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് കുളങ്ങരത്താഴത്തുനിന്ന് ആരംഭിച്ച് ഓത്തിയോട്ട് അവസാനിക്കുന്ന രീതിയിൽ പുതിയ ബൈപ്പാസ് വിഭാവനം ചെയ്തിരിക്കുന്നത്.

നേരത്തെ മുൻ എം.എൽ.എ ഇ.കെ. വിജയന്റെ ശ്രമഫലമായി ബൈപ്പാസ് നിർമാണത്തിനായി പൊതുമരാമത്ത് വകുപ്പ് 6 കോടി രൂപ വകയിരുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രാരംഭ നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് എം.എൽ.എ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/368095/kuttiadi-bypass-kuttiadi-second-bypass-construction-km-abhijith-mla)