---
title: "ഖത്തർ സ്‌ഫോടനത്തിൽ മരിച്ച അർജുന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: പാറക്കൽ അബ്ദുള്ള എം എൽഎ"
english_title: "Qatar explosion Arjun, Parakkal Abdullah, financial assistance to expatriates"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/368259/qatar-explosion-arjun-parakkal-abdullah-financial-assistance-to-expatriates"
published_at: "2026-06-25T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cc63a14fe9_parakkal.jpg"
keywords: ["Latest News", "Qatar Blast", "Arjun", "Parakkal Abdullah MLA", "Kuttiadi"]
---

# ഖത്തർ സ്‌ഫോടനത്തിൽ മരിച്ച അർജുന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: പാറക്കൽ അബ്ദുള്ള എം എൽഎ

> **Lead Summary:** **കുറ്റ്യാടി**:**[** ഖത്തറിലെ റാസ് ലഫാനിൽ ജോലിസ്ഥലത്തുണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ട പുറമേരി സ്വദേശി അർജുന്റെ കുടുംബത്തിന് സർക്കാർ അടിയന്തര ധനസഹായം നൽകണമെന്ന് പാറക്കൽ അബ്ദുള്ള എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി**:**[** ഖത്തറിലെ റാസ് ലഫാനിൽ ജോലിസ്ഥലത്തുണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ട പുറമേരി സ്വദേശി അർജുന്റെ കുടുംബത്തിന് സർക്കാർ അടിയന്തര ധനസഹായം നൽകണമെന്ന് പാറക്കൽ അബ്ദുള്ള എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു.

നിയമസഭയിൽ ബജറ്റ് ചർച്ചയിൽ സംസാരിക്കുമ്പോഴാണ് പ്രവാസികളെ നാട് ചേർത്തുപിടിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി അർജുന്റെ ദാരുണാന്ത്യം അദ്ദേഹം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം സംഭാവന ചെയ്യുന്ന പ്രവാസികൾ നാടിന്റെ ഇന്ധനമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/368259/qatar-explosion-arjun-parakkal-abdullah-financial-assistance-to-expatriates)