---
title: "ചിരട്ടക്കച്ചവടത്തിലെ തർക്കം; മൊകേരിയിൽ യുവാവിന് ക്രൂരമർദ്ദനം, പ്രതിക്കെതിരെ കേസ്"
english_title: "Argument in gambling, brutal beating of youth, case against accused, Mokeri"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/368326/argument-in-gambling-brutal-beating-of-youth-case-against-accused-mokeri"
published_at: "2026-06-25T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a6ef68048c_police.jpg"
keywords: ["Latest News", "Mokeri", "Brutal Beating Of Youth", "Case Against Accused"]
---

# ചിരട്ടക്കച്ചവടത്തിലെ തർക്കം; മൊകേരിയിൽ യുവാവിന് ക്രൂരമർദ്ദനം, പ്രതിക്കെതിരെ കേസ്

> **Lead Summary:** **മൊകേരി**:**[**ഉപഭോക്താവിന് ചിരട്ടയ്ക്ക് കൂടുതൽ പണം നൽകിയതിലുള്ള വിരോധത്തെത്തുടർന്ന് യുവാവിന് നേരെ മർദ്ദനം.

## Article Content

**മൊകേരി**:**[**ഉപഭോക്താവിന് ചിരട്ടയ്ക്ക് കൂടുതൽ പണം നൽകിയതിലുള്ള വിരോധത്തെത്തുടർന്ന് യുവാവിന് നേരെ മർദ്ദനം.

കൽപത്തൂർ കരക്കാട് സ്വദേശി ലിജിത്തിനാണ് (36) മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ചിരട്ട വ്യവസായ സ്ഥാപനം നടത്തുന്ന ഷിജിത്ത് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ മൊകേരി വെയ്ബ്രിഡ്ജിന് സമീപത്ത് വെച്ചായിരുന്നു സംഭവം.

ലിജിത്തിനെ വഴിയിൽ തടഞ്ഞുവെച്ച് ഷിജിത്ത് മുഖത്തും തോളിലും കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

പരാതിക്കാരനായ ലിജിത്ത് തന്റെ ഉപഭോക്താവിന് ചിരട്ടയ്ക്ക് കൂടുതൽ വില നൽകിയതാണ് പ്രതിയുടെ പെട്ടെന്നുള്ള വൈരാഗ്യത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

പരിക്കേറ്റ ലിജിത്ത് ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/368326/argument-in-gambling-brutal-beating-of-youth-case-against-accused-mokeri)