---
title: "വരാൽ കൃഷിയിൽ തിളങ്ങി ശാന്ത; മരുതോങ്കരയിൽ മൺസൂൺ മത്സ്യസമൃദ്ധി വിളവെടുപ്പ്  ശ്രദ്ധേയമായി "
english_title: "Maruthonkara, monsoon fish harvest, K.P. Shantha"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/368348/maruthonkara-monsoon-fish-harvest-kp-shantha"
published_at: "2026-06-25T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cf812b45ab_maruthogara.jpg"
keywords: ["Latest News", "Monsoon Fish Farming", "Maruthonkara", "Fish Farming"]
---

# വരാൽ കൃഷിയിൽ തിളങ്ങി ശാന്ത; മരുതോങ്കരയിൽ മൺസൂൺ മത്സ്യസമൃദ്ധി വിളവെടുപ്പ്  ശ്രദ്ധേയമായി 

> **Lead Summary:** **മരുതോങ്കര**:**[**ജില്ലയിലെ ആദ്യ 'മൺസൂൺ മത്സ്യസമൃദ്ധി' പദ്ധതിയുടെ വിളവെടുപ്പ് മരുതോങ്കര പഞ്ചായത്തിൽ വിജയകരമായി നടന്നു.

## Article Content

**മരുതോങ്കര**:**[**ജില്ലയിലെ ആദ്യ 'മൺസൂൺ മത്സ്യസമൃദ്ധി' പദ്ധതിയുടെ വിളവെടുപ്പ് മരുതോങ്കര പഞ്ചായത്തിൽ വിജയകരമായി നടന്നു.

മരുതോങ്കരയിലെ കർഷകയായ കെ.പി. ശാന്തയുടെ വീട്ടിൽ വിളഞ്ഞ വരാൽ മത്സ്യങ്ങളെ വിളവെടുത്തുകൊണ്ട് മരുതോങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. ബിജു ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ വടകര മത്സ്യഭവൻ ഫിഷറീസ് ഓഫീസർ അനുരാഗ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് പ്രൊമോട്ടർ ഷിബു ആന്റണി, കർഷക കെ.പി. ശാന്ത എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/368348/maruthonkara-monsoon-fish-harvest-kp-shantha)