---
title: "കുറ്റ്യാടിയുടെ നാളികേരപ്പെരുമ നിയമസഭയിലേക്ക്; സ്വപ്ന പദ്ധതിക്ക് എം.എൽ.എയുടെ ഇടപെടൽ"
english_title: "Manimala Coconut Park, Kuttyadi, coconut farmers, MLA Parakkal Abdullah"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/368389/manimala-coconut-park-kuttyadi-coconut-farmers-mla-pakal-abdullah"
published_at: "2026-06-25T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d1147056e2_nalikeram.jpg"
keywords: ["Latest News", "Manimala Coconut Park", "MLA Parakkal Abdullah", "Kuttyadi News"]
---

# കുറ്റ്യാടിയുടെ നാളികേരപ്പെരുമ നിയമസഭയിലേക്ക്; സ്വപ്ന പദ്ധതിക്ക് എം.എൽ.എയുടെ ഇടപെടൽ

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടി മണ്ഡലത്തിന്റെ സ്വപ്നപദ്ധതിയായ മണിമല നാളികേര പാർക്ക് എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടി മണ്ഡലത്തിന്റെ സ്വപ്നപദ്ധതിയായ മണിമല നാളികേര പാർക്ക് എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച ഈ പദ്ധതി പൂർത്തിയാക്കുന്നത് കുറ്റ്യാടി തേങ്ങയ്ക്ക് ആഗോള വിപണിയിൽ മികച്ച ഇടം കണ്ടെത്തുന്നതിനും നാളികേര കർഷകരുടെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും അനിവാര്യമാണെന്ന് സബ്മിഷനിൽ ചൂണ്ടിക്കാട്ടി.

2016-ൽ ആദ്യമായി കുറ്റ്യാടിയെ പ്രതിനിധീകരിച്ചത് മുതൽ ചുവപ്പുനാടയിലും കടുത്ത പ്രതിസന്ധികളിലും കുരുങ്ങിക്കിടന്ന ഈ പദ്ധതിക്ക് ജീവൻ നൽകാനാണ് താൻ ഏറ്റവും കൂടുതൽ പരിശ്രമിച്ചതെന്ന് എം.എൽ.എ പറഞ്ഞു.

മണിമല നാളികേര പാർക്ക് യാഥാർഥ്യമാക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുകയാണെന്നും നിലവിലുള്ള പ്രതിസന്ധികളെയെല്ലാം മറികടക്കാൻ ഇച്ഛാശക്തിയുള്ള ഒരു ജനകീയ സർക്കാർ ഇപ്പോൾ ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/368389/manimala-coconut-park-kuttyadi-coconut-farmers-mla-pakal-abdullah)