---
title: " ആശങ്കയിൽ നാട്ടുകാർ; കുറ്റ്യാടിയിൽ നാട്ടുകാർക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണിയായി പന്നി കെണി "
english_title: "Kuttiadi, Kuttiadi Pig Trap, People's Disaster Response Force"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/368544/kuttiadi-kuttiadi-pig-trap-peoples-disaster-response-force"
published_at: "2026-06-26T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e3085c57fa_PANNI_KENI.jpg"
keywords: ["Latest News", "Kuttiadi", "Pig Trap", "People's Disaster Response Force"]
---

#  ആശങ്കയിൽ നാട്ടുകാർ; കുറ്റ്യാടിയിൽ നാട്ടുകാർക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണിയായി പന്നി കെണി 

> **Lead Summary:** **കുറ്റ്യാടി**:**[** ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നികളെ പിടികൂടാനായി സുരക്ഷാ മുൻകരുതലുകളില്ലാതെ സ്ഥാപിക്കുന്ന കെണികൾ നാട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും വൻ ഭീഷണിയാകുന്നു.

## Article Content

**കുറ്റ്യാടി**:**[** ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നികളെ പിടികൂടാനായി സുരക്ഷാ മുൻകരുതലുകളില്ലാതെ സ്ഥാപിക്കുന്ന കെണികൾ നാട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും വൻ ഭീഷണിയാകുന്നു.

പന്നികളെ പിടിക്കാൻ പറമ്പുകളിലും കയ്യാലകളിലും ഒളിച്ചുവെക്കുന്ന ഇത്തരം കെണികൾ അപകടസാധ്യത വർദ്ധിപ്പിക്കുന്നതായാണ് നാട്ടുകാരുടെ പരാതി.

കഴിഞ്ഞ ദിവസം ഇത്തരമൊരു കെണിയിൽ കുരുങ്ങിയ വളർത്തുനായയെ ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകർ ഏറെ പ്രയത്നിച്ചാണ് രക്ഷപ്പെടുത്തിയത്.

സമാനമായ രീതിയിൽ ഊരത്ത് അമ്മച്ചിക്കണ്ടികുന്ന് ചെറിയക്കന്റെ പൊയിൽ ദേവിയുടെ വീട്ടിനടുത്തുള്ള പറമ്പിൽ സ്ഥാപിച്ച കെണിയിൽ ഒരു കുറുക്കനും കുടുങ്ങിയിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ ബഷീർ, ശശി ഊരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കുറുക്കനെ രക്ഷപെടുത്തിയത്.

പശു, ആട് തുടങ്ങിയ വളർത്തുമൃഗങ്ങൾ സ്ഥിരമായി മേയാൻ വിടുന്ന പ്രദേശങ്ങളിലാണ് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ കെണികൾ സ്ഥാപിക്കുന്നത്.

ഇത് കുട്ടികൾക്കും മൃഗങ്ങൾക്കും ഒരുപോലെ അപകടമുണ്ടാക്കാൻ സാധ്യതയേറെയാണ്. ജനങ്ങളുടെ ഭീതി അകറ്റാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/368544/kuttiadi-kuttiadi-pig-trap-peoples-disaster-response-force)