---
title: "ലക്ഷങ്ങളുടെ തട്ടിപ്പ്:   ഉയർന്ന പലിശ വാഗ്ദാനം ചെയ്ത കുറ്റ്യാടിയിലെ  സഹകരണ സൊസൈറ്റിക്കെതിരെ കേസ്"
english_title: "Kuttiadi, cooperative society fraud, bank fraud"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/368604/kuttiadi-cooperative-society-fraud-bank-fraud"
published_at: "2026-06-26T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e5c9ed7c0b_banking_scam.jpg"
keywords: ["Latest News", "Cooperative Society Fraud", "Bank Fraud"]
---

# ലക്ഷങ്ങളുടെ തട്ടിപ്പ്:   ഉയർന്ന പലിശ വാഗ്ദാനം ചെയ്ത കുറ്റ്യാടിയിലെ  സഹകരണ സൊസൈറ്റിക്കെതിരെ കേസ്

> **Lead Summary:** **കുറ്റ്യാടി**:**[**ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങി വഞ്ചിച്ചതായി പരാതി.

## Article Content

**കുറ്റ്യാടി**:**[**ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങി വഞ്ചിച്ചതായി പരാതി.

കുറ്റ്യാടിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 'വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി' എന്ന സ്ഥാപനത്തിനെതിരെയാണ് വീട്ടമ്മ പരാതി നൽകിയത്.

അലത്തുംതോട്ടത്തിൽ റോഷിനി നൽകിയ പരാതിയിലാണ് സ്ഥാപനത്തിന്റെ മാനേജർ ധന്യ ഷൈജു, ഡയറക്ടർ രാജേഷ് എന്നിവർക്കെതിരെ കേസെടുത്തിട്ടുള്ളത്.

പ്രതികളുടെ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ പലിശ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവർ റോഷിനിയിൽ നിന്നും നിക്ഷേപം സ്വീകരിച്ചതെന്ന് പരാതിയിൽ പറയുന്നു.

പരാതിക്കാരിയുടെയും മകന്റെയും പേരിൽ 2024 മാർച്ച് 15 മുതൽ 29 തവണകളായി 76,00,912 രൂപയോളം ഈ സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

എന്നാൽ നിക്ഷേപ കാലാവധി പൂർത്തിയായിട്ടും മുതലോ പലിശയോ തിരിച്ചുനൽകാതെ പ്രതികൾ ചതിയും വിശ്വാസവഞ്ചനയും കാണിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഈ സ്ഥാപനത്തിനെതിരെ ഇതിന് മുമ്പും നിരവധി കേസ് രജിസ്റ്റർ ചെയിതിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/368604/kuttiadi-cooperative-society-fraud-bank-fraud)