---
title: "പ്രതിഭകൾക്ക് ആദരം; കുറ്റ്യാടിയിൽ ഭഗത് സിംഗ് സ്മാരക വായനശാല പ്രതിഭാസംഗമം സംഘടിപ്പിച്ചു "
english_title: "Kuttiadi, Bhagat Singh Memorial Library, Phenomenal gesture"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/368775/kuttiadi-bhagat-singh-memorial-library-phenomenal-gesture"
published_at: "2026-06-27T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f839d178c5_BAGATH.jpg"
keywords: ["Latest News", "Kuttiadi", "Phenomenal Gesture", "Bhagat Singh Memorial Library"]
---

# പ്രതിഭകൾക്ക് ആദരം; കുറ്റ്യാടിയിൽ ഭഗത് സിംഗ് സ്മാരക വായനശാല പ്രതിഭാസംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി**:**[** നിട്ടൂർ ഭഗത് സിംഗ് സ്മാരക വായനശാല ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം നടത്തി.

## Article Content

**കുറ്റ്യാടി**:**[** നിട്ടൂർ ഭഗത് സിംഗ് സ്മാരക വായനശാല ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം നടത്തി.

എൽ എസ് എസ് , യു എസ് എസ് , എസ് എസ് എൽ സി , പ്ലസ്‌ടു പരീക്ഷകളിൽ വിജയം നേടിയവർക്ക് ഉപഹാരങ്ങൾ നൽകി.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വികസന ചെയർമാൻ പി.സി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് അംഗം എം.ടി.ജെസി അദ്ധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ ഉപാദ്ധ്യക്ഷൻ പി.എം.നാണു മുഖ്യ പ്രഭാഷണം നടത്തി.

എൻ. പി. വിജയൻ, ടി.കെ. ദാമോദരൻ, കെ. പ്രകാശൻ, പി.എം. അഖിലേഷ് , മലക്കാരിവട്ടത്ത് സുരേഷ് തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/368775/kuttiadi-bhagat-singh-memorial-library-phenomenal-gesture)