---
title: "കരുതലായി ലയൺസ് ക്ലബ്; കുറ്റ്യാടിയിൽ പോലീസ് ഉദ്യാഗസ്ഥർക്ക് മഴക്കോട്ടുകൾ കൈമാറി"
english_title: "Kuttiadi, Lions Club, Raincoats, Kuttiadi Police"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/368834/kuttiadi-lions-club-raincoats-kuttiadi-police"
published_at: "2026-06-27T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3faa5b976bd_coat.jpg"
keywords: ["Latest News", "Kuttiadi", "Lions Club", "Kuttiadi Police", "Raincoats"]
---

# കരുതലായി ലയൺസ് ക്ലബ്; കുറ്റ്യാടിയിൽ പോലീസ് ഉദ്യാഗസ്ഥർക്ക് മഴക്കോട്ടുകൾ കൈമാറി

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടി ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് മഴക്കോട്ടുകൾ കൈമാറി.

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടി ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് മഴക്കോട്ടുകൾ കൈമാറി.

ക്ലബ് പ്രസിഡന്റ് സലീം തെരുവത്ത്, പോലീസ് സബ് ഇൻസ്പെക്ടർ (എസ്.ഐ) എം.എം. വിനീത് കുമാറിന് മഴക്കോട്ട് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ എ.എസ്.ഐ കെ. ഷാജി, വനിത സിവിൽ പോലീസ് ഓഫീസർ വി.കെ. സീമ, ലയൺസ് ക്ലബ് ഭാരവാഹികളായ വി.പി. അമ്മദ്, അറക്കൽ അലി, പുത്തുപ്പറ്റ മനോജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/368834/kuttiadi-lions-club-raincoats-kuttiadi-police)