---
title: "വിജയത്തിളക്കം; കായക്കൊടിയിൽ പ്രതിഭകളെ ആദരിച്ച് നവധാര കരണ്ടോട്"
english_title: "Kayakodi, Navadhara Karandode, Adharam, Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/368848/kayakodi-navadhara-karandode-adharam-kuttiadi"
published_at: "2026-06-27T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fb2218b7f4_adharam.jpg"
keywords: ["Latest News", "Kayakodi", "Adharam", "Navadhara Karandode", "Kuttiadi"]
---

# വിജയത്തിളക്കം; കായക്കൊടിയിൽ പ്രതിഭകളെ ആദരിച്ച് നവധാര കരണ്ടോട്

> **Lead Summary:** **കായക്കൊടി**:**[** നവധാര കരണ്ടോട് സംഘടിപ്പിച്ച അനുമോദന സംഗമം വേറിട്ടതായി.

## Article Content

**കായക്കൊടി**:**[** നവധാര കരണ്ടോട് സംഘടിപ്പിച്ച അനുമോദന സംഗമം വേറിട്ടതായി.

എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു സംഗമം ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ കെ. പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ കരണ്ടോട്, പഞ്ചായത്ത് അംഗം ജുമാന അർഷാദ്, നവധാര പ്രസിഡന്റ് സി.കെ. സുരേഷ്, സെക്രട്ടറി ഇ.കെ. നിജിൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/368848/kayakodi-navadhara-karandode-adharam-kuttiadi)