---
title: "ലഹരിക്കെതിരെ കൈകോർക്കാം; ചാത്തങ്കോട്ടുനട എ.ജെ.ജെ.എം എച്ച്.എസ്.എസിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു"
english_title: "Thottilpalam, Chatthankottunada, AJJM HSS, Anti-Drug Day, Awareness Program"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/368936/thottilpalam-chatthankottunada-ajjm-hss-anti-drug-day-awareness-program"
published_at: "2026-06-28T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40983bc1474_em_jj.jpg"
keywords: ["Latest News", "Thottilpalam", "Chatthankottunada", "AJJM HSS", "Anti-Drug Day", "Awareness Program"]
---

# ലഹരിക്കെതിരെ കൈകോർക്കാം; ചാത്തങ്കോട്ടുനട എ.ജെ.ജെ.എം എച്ച്.എസ്.എസിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

> **Lead Summary:** **തൊട്ടിൽപ്പാലം**:**[** ചാത്തങ്കോട്ടുനട എ.ജെ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.

## Article Content

**തൊട്ടിൽപ്പാലം**:**[** ചാത്തങ്കോട്ടുനട എ.ജെ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം തൊട്ടിൽപ്പാലം എസ്.ഐ ശ്രീ. സാദിർ തലപ്പുഴ ലഹരിക്കെതിരെ ഒപ്പുചാർത്തിക്കൊണ്ട് നിർവഹിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ, വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് എന്നിവ അരങ്ങേറി.

കൂടാതെ, കുറ്റ്യാടി, തൊട്ടിൽപ്പാലം മേഖലകളിലെ അതിഥി തൊഴിലാളികൾക്കിടയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളും എൻ.എസ്.എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ നടത്തി.

തുടർന്ന്, വയനാട്ടിലെ വിവിധ ഗോത്രവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്കായി ലഹരിയുടെ വിപത്തുകളെക്കുറിച്ച് പ്രത്യേക ക്ലാസ്സ് സംഘടിപ്പിച്ചു.

എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത് കുമാർ അച്ചൂരാനം ക്ലാസിന് നേതൃത്വം നൽകി.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബിന്ദു മൈക്കിൾ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.സി. ഗ്രീഷ്മ, അധ്യാപകരായ ഷാജി അരവിന്ദ്, ആർ. ദീപ, സജിനി തെരേസ മാത്യു, സബിത, സഹദേവൻ, എൻ.എസ്.എസ് വോളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/368936/thottilpalam-chatthankottunada-ajjm-hss-anti-drug-day-awareness-program)