---
title: "ഹരിതസമൃദ്ധി; കാവിലുംപാറയിൽ കുടുംബശ്രീ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി"
english_title: "Kavilumpara, Njattuvela Market, Thottilpalam, Agricultural Market, Kudumbashree"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/369011/kavilumpara-njattuvela-market-thottilpalam-agricultural-market-kudumbashree"
published_at: "2026-06-28T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40dfc35497a_nattuvela.jpg"
keywords: ["Latest News", "Kavilumpara", "Njattuvela Market", "Thottilpalam", "Kudumbashree"]
---

# ഹരിതസമൃദ്ധി; കാവിലുംപാറയിൽ കുടുംബശ്രീ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

> **Lead Summary:** **തൊട്ടിൽപ്പാലം**:**[**കാവിലുംപാറ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ തൊട്ടിൽപ്പാലം ബസ് സ്റ്റാൻഡ് പരിസരത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു.

## Article Content

**തൊട്ടിൽപ്പാലം**:**[**കാവിലുംപാറ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ തൊട്ടിൽപ്പാലം ബസ് സ്റ്റാൻഡ് പരിസരത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു.

ചന്തയുടെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് നിർവഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ കെ.കെ. മോളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് മണലിൽ രമേശൻ, സ്ഥിരം സമിതി അധ്യക്ഷരായ സുജിന ബാബു, ബോബി മുക്കൻതോട്ടം, കാവിലുംപാറ സഹകരണ ബാങ്ക് പ്രസിഡന്റ് പി. പ്രഭാകരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സി.ഡി.എസ് വൈസ് ചെയർപേഴ്സൺ രജില സ്വാഗതവും ഗീത രാജൻ നന്ദിയും പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചന്തയിൽ മികച്ചയിനം കുരുമുളക് തൈകൾ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/369011/kavilumpara-njattuvela-market-thottilpalam-agricultural-market-kudumbashree)