---
title: "കുറ്റ്യാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം സംഘടിപ്പിച്ചു"
english_title: "Kuttiadi Service Co-operative Bank, Felicitation for meritorious students, Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/369128/kuttiadi-service-co-operative-bank-felicitation-for-meritorious-students-kuttiadi"
published_at: "2026-06-29T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41efef156cb_Kuttiadi_Service_Co-operative_Bank.jpg"
keywords: ["Latest News", "Kuttiadi Service Co-operative Bank", "Kuttiadi", "Felicitation For Meritorious Students"]
---

# കുറ്റ്യാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനം സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ കുറ്റ്യാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.സി. രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി.

## Article Content

കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ കുറ്റ്യാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.സി. രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി.

തുടർന്ന് അക്കാദമിക് കോ-ഓർഡിനേറ്റർ സുധീഷ് കുമാർ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ, സ്ഥിരം സമിതി അധ്യക്ഷൻ ശ്രീജേഷ് ഊരത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ. ബീന സ്വാഗതവും, വൈസ് പ്രസിഡന്റ് ആർ. ഗംഗാധരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/369128/kuttiadi-service-co-operative-bank-felicitation-for-meritorious-students-kuttiadi)