---
title: "വേളത്ത് കാട്ടുപന്നി സ്കൂട്ടിയിലിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്, നാട്ടുകാർ പ്രതിഷേധത്തിൽ"
english_title: "Three members of a family injured after wild boar hits scooter "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/369217/three-members-of-a-family-injured-after-wild-boar-hits-scooter"
published_at: "2026-06-29T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999955f06ddc_wild_pig.jpg"
keywords: ["Latest news", "Boar", "Accident", "Scooter"]
---

# വേളത്ത് കാട്ടുപന്നി സ്കൂട്ടിയിലിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്, നാട്ടുകാർ പ്രതിഷേധത്തിൽ

> **Lead Summary:** വേളം:**[ ** ചോയി മഠത്തിൽ നിന്ന് അരൂരിലേക്ക് സ്കൂട്ടിയിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയും കുടുംബവും കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം. സ്കൂട്ടി യാത്രികരായ സ്ത്രീ, സഹോദരി, സഹോദരിയുടെ മകൾ എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

വേളം:**[ ** ചോയി മഠത്തിൽ നിന്ന് അരൂരിലേക്ക് സ്കൂട്ടിയിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയും കുടുംബവും കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം. സ്കൂട്ടി യാത്രികരായ സ്ത്രീ, സഹോദരി, സഹോദരിയുടെ മകൾ എന്നിവർക്കാണ് പരിക്കേറ്റത്.

ചോയി മഠത്തിൽ നിന്ന് അരൂരിലേക്ക് സ്കൂട്ടിയിൽ പോവുകയായിരുന്നു കുടുംബം. പൂമുഖം പ്രദേശം കഴിഞ്ഞ ഉടനെ കാട്ടുപന്നി റോഡിന് കുറുകെ പെട്ടെന്ന് ചാടി സ്കൂട്ടിയിലിടിക്കുകയായിരുന്നു.

 ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചുവീണു. ഭാഗ്യവശാൽ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ഇവരെ ഉടൻ തന്നെ ആയഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി.

പ്രദേശത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വേളത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ പന്നികൾ ചാടി മുൻപും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരും തലനാരിഴയ്ക്കാണ് വലിയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത്. കാട്ടുപന്നി ശല്യം കൂടുതലുള്ള മേഖലകളിൽ ആവശ്യമായ പ്രതിരോധ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/369217/three-members-of-a-family-injured-after-wild-boar-hits-scooter)