---
title: "എളവനച്ചാൽ മഹല്ല് കമ്മിറ്റി ലഹരി വിരുദ്ധ-ആരോഗ്യ ബോധവൽക്കരണവും ശുചീകരണ യാത്രയും സംഘടിപ്പിച്ചു"
english_title: "Anti-drug and health awareness and cleanliness drive organized"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/369250/anti-drug-and-health-awareness-and-cleanliness-drive-organized"
published_at: "2026-06-29T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a424afcda3b8_thtfygh.jpg"
keywords: ["Latest news", "Anti-drug", "Health awareness", "Velam", "kuttiady"]
---

# എളവനച്ചാൽ മഹല്ല് കമ്മിറ്റി ലഹരി വിരുദ്ധ-ആരോഗ്യ ബോധവൽക്കരണവും ശുചീകരണ യാത്രയും സംഘടിപ്പിച്ചു

> **Lead Summary:** വേളം: **[**ശാന്തിനഗർ എളവനച്ചാൽ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ-ആരോഗ്യ ബോധവൽക്കരണ പരിപാടിയും ശുചീകരണ യാത്രയും സംഘടിപ്പിച്ചു.

## Article Content

വേളം: **[**ശാന്തിനഗർ എളവനച്ചാൽ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ-ആരോഗ്യ ബോധവൽക്കരണ പരിപാടിയും ശുചീകരണ യാത്രയും സംഘടിപ്പിച്ചു.

 വേളം എം.ഡി.എൽ.പി സ്കൂളിൽ നടന്ന ബോധവൽക്കരണ സദസ് വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെയുള്ള സർക്കാരിന്റെ ലഹരി നിർമാർജന പദ്ധതികൾക്ക് പൊതുസമൂഹം അകമഴിഞ്ഞ പിന്തുണ നൽകണമെന്നും, ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.

മഹല്ല് പ്രസിഡന്റ് പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. കുറ്റ്യാടി എസ്.ഐ സുബിൻ ബിജുവും വേളം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സലാം കെ.കെയും ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കോരങ്കോട്ട് മൊയ്തു, കെ.കെ. അബ്ദുല്ല മാസ്റ്റർ, ഇ.പി. ജസീല, ഗ്രാമപഞ്ചായത്ത് അംഗം ഡി.കെ. നസീമ ടീച്ചർ, എൻ.വി. മമ്മു ഹാജി, ജയൻ കൊടുമയിൽ എന്നിവർ ആശംസകൾ നേർന്നു. എം.സി. മൊയ്തു സ്വാഗതവും കെ.ടി. അമീൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

ശുചീകരണ യാത്ര ഗ്രാമപഞ്ചായത്ത് അംഗം ഡി.കെ. നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. എടത്തിൽമുക്ക് മുതൽ കേളോത്തുമുക്ക് വരെ നടത്തിയ ശുചീകരണത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.

പരിപാടികൾക്ക് കെ. ഇബ്രാഹിം മാസ്റ്റർ, എ.കെ. നജീബ് മാസ്റ്റർ, മുസ ഹാജി, എ.കെ.എം. സലീം, കുഞ്ഞമ്മദ് കെ.കെ, ഒ.കെ. റിയാസ്, പൈക്കാട്ട് അഷ്റഫ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/369250/anti-drug-and-health-awareness-and-cleanliness-drive-organized)