---
title: "തൊഴിലാളി സൗഹൃദം; കണ്ടോത്ത് കുനിയിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു"
english_title: "Workers' meeting organized at Kakut Kandoth Kuni"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/369272/workers-meeting-organized-at-kakut-kandoth-kuni"
published_at: "2026-06-29T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a425a337c5d1_gfhfgh.jpg"
keywords: ["Latest news", "Kakutt", "Kandoth Kuni", "Workers", "kuttiady"]
---

# തൊഴിലാളി സൗഹൃദം; കണ്ടോത്ത് കുനിയിൽ തൊഴിലാളി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** കക്കട്ട്: **[** കക്കട്ട് കണ്ടോത്ത് കുനി കോൺഗ്രസ് ഓഫിസിൽ നടന്ന യോഗത്തിൽ നരിപ്പറ്റയിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളി സുഹൃത്തുക്കൾ പങ്കെടുത്തു, യോഗത്തിൽ ചന്ദ്രൻ കല്ലനാണ്ടി സ്വാഗതം പറഞ്ഞു.

## Article Content

കക്കട്ട്: **[** കക്കട്ട് കണ്ടോത്ത് കുനി കോൺഗ്രസ് ഓഫിസിൽ നടന്ന യോഗത്തിൽ നരിപ്പറ്റയിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളി സുഹൃത്തുക്കൾ പങ്കെടുത്തു, യോഗത്തിൽ ചന്ദ്രൻ കല്ലനാണ്ടി സ്വാഗതം പറഞ്ഞു.

ഐ എൻ ടി യു സി മണ്ഡലം പ്രസിഡൻ്റ് ഹരിഷ് ബാമ്പു അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി സംസ്ഥാന സെക്രട്ടറിയും, കേരളാ പവ്വർ വർക്കേഴ്‌സ് കോൺഗ്രസ് ഐ എൻ ടി യു സി യുടെ സംസ്ഥാന പ്രസിഡൻ്റ്  പ്രദീപ് നെയ്യാറ്റിൻകര ഉദ്ഘാടനം ചെയ്തു, നാദാപുരം മണ്ഡലം റീജ്യണൽ പ്രസിഡൻ്റ്  കെ.ടി കെ അശോകൻ, സംഘടനാ ചർച്ചയിൽ മറുപടി പറഞ്ഞു.

നാദാപുരം റീജ്യണൽ ജനറൽ സെക്രട്ടറി സി.പി ജിനചന്ദൻ, ഐ എൻ ടി യു സി ജില്ലാ എക്സിക്യുട്ടിവ് അംഗം ബാലക്യഷ്ണൻ വാണിമേൽ, കാവിലുംപാറ മണ്ഡലം പ്രസി:  പി. കെ. ബാബു, റീജ്യണൽ സെക്രട്ടറി പ്രതിഷ്, പവ്വർ വർക്കേഴ്‌സ് ജില്ലാ സെക്രട്ടറി വിബിഷ് എന്നിവർ സംസാരിച്ചു, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്  എം കുഞ്ഞിക്കണ്ണൻ, ചടങ്ങിന് ആശസകൾ അർപ്പിച്ചു. ആർ കെ അനിഷ് നന്ദി പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/369272/workers-meeting-organized-at-kakut-kandoth-kuni)