---
title: "കുറ്റ്യാടിയിൽ സ്കൂൾ കുട്ടികളുമായി പോകുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം; വാൻ ഡ്രൈവർ മരിച്ചു "
english_title: "Kuttiadi, Ideal Public School,  Van driver dies"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/369413/kuttiadi-ideal-public-school-van-driver-dies-new"
published_at: "2026-06-30T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a435e3802090_VAN_DRIVER.jpg"
keywords: ["Latest News", "Kuttiadi", "Van Driver Dies", "Ideal Public School"]
---

# കുറ്റ്യാടിയിൽ സ്കൂൾ കുട്ടികളുമായി പോകുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം; വാൻ ഡ്രൈവർ മരിച്ചു 

> **Lead Summary:** **കുറ്റ്യാടി**:[സ്കൂൾകുട്ടികളുമായിപോകുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം വാൻ ഡ്രൈവർ മരിച്ചു.

## Article Content

**കുറ്റ്യാടി**:[സ്കൂൾകുട്ടികളുമായിപോകുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം വാൻ ഡ്രൈവർ മരിച്ചു.

തിങ്കളാഴ്ച വൈകീട്ട് കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്‌കൂളിൽനിന്ന് കുട്ടികളുമായി പോകുന്നതിനിടയിൽ ദേഹാ സ്വസ്ഥം അനുഭവപ്പെട്ട ഡ്രൈവർ അടുക്കത്ത് അയിരാണിപ്പൊയിൽ അനിൽ കുമാറാണ് (50) ആശുപത്രിയിൽ മരിച്ചത്.

വേളം ഭാഗത്തേക്ക് പോകുന്നതിനിടയിൽ ചെറുകുന്ന് വാഴയിൽമുക്കിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യംത്തെ തുടർന്ന് വാഹനം റോഡ് വക്കിൽ സുരക്ഷിതമായി നിർത്തി.

നാട്ടുകാരെ കൊണ്ട് തന്റെ ഫോണിൽ സ്‌കൂളിലേക്ക് വിളിപ്പിച്ചു. സ്കൂൾ അധികൃതർ ഉടൻ ആംബുലൻസു മായി എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മറ്റൊരു ഡ്രൈവർ എത്തിയാണ്‌ കുട്ടികളെ വീടുകളിൽ എത്തിച്ചത്.

ദീർഘകാലമായി ഡ്രൈവറായിരുന്നു അനിൽകുമാർ. പിതാവ്: പരേതനായ കുമാരൻ. മാതാവ്: പരേതയായ ജാനു. ഭാര്യ: നിഷ (കെ.എം.സി ആശുപത്രി കുറ്റ്യാടി). മകൾ: പാർവണ (കുറ്റ്യാടി ഗവ. ഹൈസ്കൂൾ വിദ്യാർഥി). സഹോദരി: അനില.

സംസ്ക്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/369413/kuttiadi-ideal-public-school-van-driver-dies-new)