---
title: "കുറ്റ്യാടിയിൽ  കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "Kuttiady, Ganja, The young man is under arrest"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/369507/kuttiady-ganja-the-young-man-is-under-arrest"
published_at: "2026-06-30T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4399551e0ae_KANJAV.jpg"
keywords: ["Latest News", "Kuttiady", "Ganja", "The Young Man Is Under Arrest"]
---

# കുറ്റ്യാടിയിൽ  കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** **കുറ്റ്യാടി**;**[**കുറ്റ്യാടിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. അക്കിയംപാടം വരിയത്തൊടി വീട്ടിൽ ഹംസ ആണ് പിടിയിലായത്.

## Article Content

**കുറ്റ്യാടി**;**[**കുറ്റ്യാടിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. അക്കിയംപാടം വരിയത്തൊടി വീട്ടിൽ ഹംസ ആണ് പിടിയിലായത്.

ഇന്നലെ വൈകുന്നേരം പേരാമ്പ്ര-കുറ്റ്യാടി റോഡിലെ മെഹ്ഫിൽ ഓഡിറ്റോറിയത്തിന് മുൻവശം വെച്ചാണ് പ്രതി പോലീസിന്റെ പിടിയിലാവുന്നത്.

പെട്രോളിംഗ് ഡ്യൂട്ടികിടയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയുടെ കൈവശം സൂക്ഷിച്ചിരുന്ന 4.2 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

കഞ്ചാവ് പോലീസ് കസ്റ്റഡിയിലെടുക്കുകയും ശേഷം, തുടർനടപടികൾക്കായി നോട്ടീസ് നൽകി വിട്ടയച്ചതായി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/369507/kuttiady-ganja-the-young-man-is-under-arrest)