---
title: "ഓണത്തിനൊരുക്കം; ഞാറ്റുവേല ചന്തയുടെയും കർഷകസഭയടെയും ബ്ലോക്ക് തല ഉദ്ഘാടനം നടന്നു"
english_title: "Block-level inauguration of Njattuvela Chanda and Karshaka Sabha held"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/369599/block-level-inauguration-of-njattuvela-chanda-and-karshaka-sabha-held"
published_at: "2026-07-01T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4475d944714_Karshaka_Sabha.jpg"
keywords: ["Latest News", "Karshaka Sabha", "Njattuvela Chanda", "Block-Level Inauguration", "Kunnummal"]
---

# ഓണത്തിനൊരുക്കം; ഞാറ്റുവേല ചന്തയുടെയും കർഷകസഭയടെയും ബ്ലോക്ക് തല ഉദ്ഘാടനം നടന്നു

> **Lead Summary:** കക്കട്ടിൽ : കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെയും കർഷകസഭയടെയും ബ്ലോക്ക് തല ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജമീല ടീച്ചർ നിർവ്വഹിച്ചു.

## Article Content

കക്കട്ടിൽ : കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെയും കർഷകസഭയടെയും ബ്ലോക്ക് തല ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജമീല ടീച്ചർ നിർവ്വഹിച്ചു.

കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ചന്ദ്രൻ അധ്യക്ഷത വഹിച്ചു . ഓണത്തിനൊരുക്കം വിളവിന്റെ വിസ്മയം വിത്ത് വിതരണം കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ നടത്തി.

കുന്നുമ്മൽ ബ്ലോക്ക് കൃഷി അസി. ഡയറക്ടർ കെ ഇ നൗഷാദ് പദ്ധതി വിശദീകരണം നടത്തി. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന സുരേഷ്, കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ വി ചന്ദ്രൻ , കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ,ഏലിയാറ ആനന്ദൻ മാസ്റ്റർ, , കെ പി ബാബു, നാണു, ജാനു അമ്മ ,കൃഷി ഓഫീസർ അനുഷ്ക പവിത്രൻ അസി: കൃഷി ഓഫീസർ എ സൈനബ എന്നിവർ പ്രസംഗിച്ചു.

ഞാറ്റുവേല ചന്തയിൽ ചാത്തൻകോട്ട് നട അഗ്രോ സർവീസ് സെൻറർ ഉത്പാദിപ്പിച്ച വിവിധ ഇനത്തിലുള്ള ഫല വൃക്ഷ തൈകൾ, കവുങ്ങിൻ തൈകൾ, സുഗന്ധവ്യഞ്ജന വിളകൾ, വാഴ കന്നു, ഗ്രാമ ദീപം എഫ്. പി ഒ ഉൽപന്നങ്ങൾ, എന്നിവ വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/369599/block-level-inauguration-of-njattuvela-chanda-and-karshaka-sabha-held)