---
title: "യാത്രാ ദുരിതം: കുറ്റ്യാടി  മലയോര മേഖലയിലേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസ് വേണം"
english_title: "Kuttiadi, Travel crisis in the highland region, KSRTC"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/369707/kuttiadi-travel-crisis-in-the-highland-region-ksrtc"
published_at: "2026-07-01T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44cbeaf2791_KSRTC_IMAGE.jpg"
keywords: ["Latest News", "Kuttiadi", "Travel Crisis In The Highland Region", "KSRTC"]
---

# യാത്രാ ദുരിതം: കുറ്റ്യാടി  മലയോര മേഖലയിലേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസ് വേണം

> **Lead Summary:** **കുറ്റ്യാടി**:**[**മലയോര മേഖലയിലെ ഉൾനാടൻ പ്രദേശങ്ങളെ പ്രധാന ടൗണുകളുമായി ബന്ധിപ്പിക്കാൻ പുതിയ കെഎസ്ആർടിസി ബസ് സർവീസ് വേണമെന്ന ആവശ്യം ശക്തമാകുന്നു.

## Article Content

**കുറ്റ്യാടി**:**[**മലയോര മേഖലയിലെ ഉൾനാടൻ പ്രദേശങ്ങളെ പ്രധാന ടൗണുകളുമായി ബന്ധിപ്പിക്കാൻ പുതിയ കെഎസ്ആർടിസി ബസ് സർവീസ് വേണമെന്ന ആവശ്യം ശക്തമാകുന്നു.

തൊട്ടിൽപ്പാലം, കാവിലുംപാറ, കച്ചേരിതാഴ, മരുതോങ്കര, പശുക്കടവ്, ചെമ്പനോട, പെരുവണ്ണാമുഴി, പിള്ളപ്പെരുവണ്ണ വഴി പേരാമ്പ്രയിലൂടെ കോഴിക്കോട്ടേക്ക് കെഎസ്ആർടിസി ബസ് സർവീസ് അനുവദിക്കണമെന്ന് കച്ചേരി താഴ പ്രിയദർശിനി കൾച്ചറൽ നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നിലവിൽ മലയോര മേഖലകളിലെ ഉൾനാടുകളിൽ താമസിക്കുന്നവർ തൊട്ടടുത്ത ടൗണുകളിൽ എത്താൻ പോലും ഏറെ പ്രയാസപ്പെടുകയാണ്.

പല പ്രദേശങ്ങളും സ്വകാര്യ ജീപ്പ് സർവീസുകളെയാണ് പൂർണ്ണമായും ആശ്രയിക്കുന്നത്. ജീപ്പ് സർവീസുകൾ കൃത്യസമയത്ത് ലഭിക്കാത്തതും അപ്രതീക്ഷിതമായി ട്രിപ്പുകൾ നിർത്തുന്നതും സ്ഥിരമായതോടെ സ്ത്രീകളും പ്രായമായവരുമടക്കമുള്ള യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.

ബസ് സർവീസ് അനുവദിച്ചാൽ കെഎസ്ആർടിസിക്ക് ലാഭകരമായി പ്രവർത്തിക്കാൻ സാധിക്കുമെന്നും, സർവീസ് കടന്നുപോകുന്ന വഴികളിലെല്ലാം ജനസാന്നിധ്യം കൂടുതലാണെന്നും യോഗം വ്യക്തമാക്കി.

മലയോര മേഖലകളെ കുറ്റ്യാടിയുമായി ബന്ധിപ്പിക്കുന്ന തരത്തിൽ ബസ് സർവീസുകൾ ക്രമീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് കെ.സി. കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിജയൻ വക്കത്ത് സ്വാഗതം പറഞ്ഞു. സുരേഷ് തെയ്യമ്പാടി, അരവിന്ദൻ കച്ചേരിതാഴ, കെ.സി. പവിത്രൻ, നജീഷ് ടി.കെ., രജീഷ് കിളയിൽ, സനൽ വക്കത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/369707/kuttiadi-travel-crisis-in-the-highland-region-ksrtc)