---
title: "കുറ്റ്യാടി വട്ടോളി ഹൈസ്കൂളിന് മുൻവശം റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം "
english_title: "Kuttiyadi, Road accident at Vattoli, Police register a case"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/369946/kuttiyadi-road-accident-at-vattoli-police-register-a-case"
published_at: "2026-07-02T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a462ce153bcd_NEW_KAVILUMPARA.jpg"
keywords: ["Latest News", "Kuttiyadi", "Road Accident At Vattoli", "Police Register A Case"]
---

# കുറ്റ്യാടി വട്ടോളി ഹൈസ്കൂളിന് മുൻവശം റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം 

> **Lead Summary:** **കുറ്റ്യാടി**:**[**കുറ്റ്യാടി വട്ടോളി ഹൈസ്കൂളിന് മുൻവശം റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം .

## Article Content

**കുറ്റ്യാടി**:**[**കുറ്റ്യാടി വട്ടോളി ഹൈസ്കൂളിന് മുൻവശം റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം .

കാവിൽപാറ തയ്യുള്ളപറമ്പത്ത് വീട്ടിൽ സുധി ഒ.ടി (42) നാണ് പരിക്കേറ്റത്.

ജൂൺ 19 രാവിലോടെയായിരുന്നു അപകടം സംഭവിച്ചത് .

കക്കട്ട് ഭാഗത്തുനിന്നും കുറ്റ്യാടി ഭാഗത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സുധിയെ അതേ ദിശയിൽ നിന്നുവന്ന കാർ അശ്രദ്ധമായും അമിതവേഗതയിലും പെട്ടെന്ന് വലതുവശത്തേക്ക് തിരിച്ചതിനെത്തുടർന്നാണ് അപകടം സംഭവിച്ചതെനാണ് പോലീസ് പറയുന്നത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സുധിയുടെ ഇടതുകാലിന്റെ എല്ല് പൊട്ടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് . സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്ത്‌ അനേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/369946/kuttiyadi-road-accident-at-vattoli-police-register-a-case)