---
title: "കായക്കൊടി ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല കൃഷിക്ക് തുടക്കമായി"
english_title: "Kayakkodi, Njavattuvela farming, Kayakkodi Grama Panchayat-NEW"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/369997/kayakkodi-njavattuvela-farming-kayakkodi-grama-panchayat-NEW"
published_at: "2026-07-02T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4653236dfb7_LLLLLL.jpg"
keywords: ["Latest news", "Kayakkodi", "Njavattuvela Farming", "Kayakkodi Grama Panchayat"]
---

# കായക്കൊടി ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല കൃഷിക്ക് തുടക്കമായി

> **Lead Summary:** **കായക്കൊടി**:**[**കായക്കൊടി ഗ്രാമപഞ്ചായത്ത് കർഷക സഭയുടെയും ഞാറ്റുവേല കൃഷിയുടെയും ഉദ്ഘാടനം വിപുലമായ ചടങ്ങുകളോടെ നടന്നു.

## Article Content

**കായക്കൊടി**:**[**കായക്കൊടി ഗ്രാമപഞ്ചായത്ത് കർഷക സഭയുടെയും ഞാറ്റുവേല കൃഷിയുടെയും ഉദ്ഘാടനം വിപുലമായ ചടങ്ങുകളോടെ നടന്നു.

ബ്ലോക്ക് മെമ്പർ കൊരങ്കോട്ട് മൊയ്‌തുവിന് വൃക്ഷത്തൈ നൽകിക്കൊണ്ട് കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. വി. ബിന്ദു പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

പ്രദേശത്തെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകുന്നതിനും പരമ്പരാഗത കൃഷിരീതികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഞാറ്റുവേല കൃഷിക്ക് തുടക്കം കുറിച്ചത്.

ചടങ്ങിൽ ജനപ്രതിനിധികളും കാർഷിക മേഖലയിലെ പ്രമുഖരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

സക്കീന N. N, നജ്മ തറവട്ടത്ത്, വിനീത ദിനേഷ്, അജിത്‌ കുമാർ, പ്രമോദ് കരണ്ടോട്, ജുമാന അർഷാദ്, സുഖിലേഷ്, ശ്രീജ, ജി. പി. രാജീവൻ, ടി. പി. മൊയ്‌തു, കുമാരൻ പ്രകാശൻ, കെ. വി. മൂസ്സ, കൃഷി ഓഫീസർ ശ്രീഷ, ഷാലിമ, ശരത്ത് എന്നിവർ ചടങ്ങിൽ ഭാഗമാകുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/369997/kayakkodi-njavattuvela-farming-kayakkodi-grama-panchayat-NEW)