---
title: "കാക്കുനിയിൽ കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു"
english_title: "Kakkuni, Kakkuni car accident, police case, pedestrian injured."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370185/kakkuni-kakkuni-car-accident-police-case-pedestrian-injured"
published_at: "2026-07-03T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a462ce153bcd_NEW_KAVILUMPARA.jpg"
keywords: ["Latest News", "Kakkuni", "Kakkuni Car Accident", "Police Case"]
---

# കാക്കുനിയിൽ കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു

> **Lead Summary:** **കുറ്റ്യാടി**:**[**കാക്കുനിയിൽ കാറിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. ചേരപുരം പുതിയോട്ടിൽ സജീഷ് കുമാറിന്റെ ഭാര്യ രമ്യ യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.

## Article Content

**കുറ്റ്യാടി**:**[**കാക്കുനിയിൽ കാറിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. ചേരപുരം പുതിയോട്ടിൽ സജീഷ് കുമാറിന്റെ ഭാര്യ രമ്യ യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.

കഴിഞ്ഞ ജൂൺ 27-ന് കാക്കുനി ടൗണിൽ വെച്ചായിരുന്നു അപകടം. ടൗണിൽ നിന്നും വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന രമ്യയെ തീക്കുനി ഭാഗത്തുനിന്നും വന്ന കാർ ഇടിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

അപകടത്തിൽ രമ്യയുടെ ഇടതു തോളിന് പരിക്ക് പറ്റുകയും. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370185/kakkuni-kakkuni-car-accident-police-case-pedestrian-injured)