---
title: "വട്ടോളിയിൽ ഗുഡ്‌സ് വണ്ടിയും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റ സംഭവം; പോലീസ് കേസെടുത്തു"
english_title: "Kuttiyadi, Vattoli road accident, Kuttiyadi Police"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370205/kuttiyadi-vattoli-road-accident-kuttiyadi-police"
published_at: "2026-07-03T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47499bb16fd_POLICE.jpg"
keywords: ["Latest News", "Kuttiyadi", "Vattoli Road Accident", "Kuttiyadi Police"]
---

# വട്ടോളിയിൽ ഗുഡ്‌സ് വണ്ടിയും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റ സംഭവം; പോലീസ് കേസെടുത്തു

> **Lead Summary:** **കുറ്റ്യാടി**:**[**കല്ലാച്ചി റോഡിൽ വട്ടോളി ടൗണിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റ സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്തു.

## Article Content

**കുറ്റ്യാടി**:**[**കല്ലാച്ചി റോഡിൽ വട്ടോളി ടൗണിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റ സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്തു.

കല്ലാച്ചി പരോള്ളമലയിൽ ചന്ദ്രൻ (59), അദ്ദേഹത്തിന്റെ ഭാര്യ എന്നിവർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ജൂൺ 30-ന് വൈകിട്ട് ഓടെയായിരുന്നു അപകടം. കുറ്റ്യാടി ഭാഗത്തുനിന്നും കല്ലാച്ചിയിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ, അതേ ദിശയിൽ വന്ന ഗുഡ്സ് വണ്ടി പുറകിൽ ഇടിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

ഇടിയുടെ ആഗാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ചന്ദ്രന്റെ ഇടതു കൈവിരലിനും ഭാര്യയുടെ വലതു കൈയുടെ എല്ലിന് പരിക്കേറ്റു.

സംഭവത്തിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370205/kuttiyadi-vattoli-road-accident-kuttiyadi-police)