---
title: "കക്കട്ടിൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി പോലീസ് അന്വേഷണം ആരംഭിച്ചു"
english_title: "Complaint that a native of Kakattil is missing"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370390/complaint-that-a-native-of-kakattil-is-missing"
published_at: "2026-07-04T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48b9224e438_scac.jpg"
keywords: ["Latest news", "Missing", "Kakattil", "Kuttiady"]
---

# കക്കട്ടിൽ സ്വദേശിയെ കാണാനില്ലെന്ന് പരാതി പോലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** കുറ്റ്യാടി: **[** കക്കട്ടിൽ പാതിരപ്പറ്റ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പാതിരപ്പറ്റ ഞള്ളുകണ്ടിയിൽ ശങ്കരന്റെ മകൻ സന്ദീപിനെയാണ് കാണാതായത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

കുറ്റ്യാടി: **[** കക്കട്ടിൽ പാതിരപ്പറ്റ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പാതിരപ്പറ്റ ഞള്ളുകണ്ടിയിൽ ശങ്കരന്റെ മകൻ സന്ദീപിനെയാണ് കാണാതായത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജൂലൈ രണ്ടിന് രാവിലെ 10 മണിയോടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് പറഞ്ഞ് പാതിരപ്പറ്റയിലെ വീട്ടിൽ നിന്നിറങ്ങിയ സന്ദീപ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് എഫ് ഐ ആറിൽ പറയുന്നു. ബന്ധുക്കൾ വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കാണാതായ യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു 0496 259 7100.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370390/complaint-that-a-native-of-kakattil-is-missing)