---
title: "ലഹരിക്കെതിരെ; കുറ്റ്യാടി കക്കട്ടിൽ അജന്ത തിയേറ്ററിൽ ലഹരിവിരുദ്ധ ഹ്രസ്വചിത്രം ‘പോരാട്ടം’ പ്രദർശിപ്പിച്ചു"
english_title: "Kuttiyadi, 'Porattam' anti-drug short film, anti-drug awareness, Kakkattil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370537/kuttiyadi-porattam-anti-drug-short-film-anti-drug-awareness-kakkattil"
published_at: "2026-07-05T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49d47faef8d_say_no_to_drugs.jpg"
keywords: ["Latest News", "Kuttiyadi", "Kakkattil", "Anti-Drug Awareness"]
---

# ലഹരിക്കെതിരെ; കുറ്റ്യാടി കക്കട്ടിൽ അജന്ത തിയേറ്ററിൽ ലഹരിവിരുദ്ധ ഹ്രസ്വചിത്രം ‘പോരാട്ടം’ പ്രദർശിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി**:**[**ലഹരിവിരുദ്ധ ബോധവൽക്കരണം ലക്ഷ്യമിട്ട് ഒരുക്കിയ ‘പോരാട്ടം’ എന്ന ഹ്രസ്വചിത്രം കക്കട്ടിൽ അജന്ത തിയേറ്ററിൽ പ്രദർശിപ്പിച്ചു.

## Article Content

**കുറ്റ്യാടി**:**[**ലഹരിവിരുദ്ധ ബോധവൽക്കരണം ലക്ഷ്യമിട്ട് ഒരുക്കിയ ‘പോരാട്ടം’ എന്ന ഹ്രസ്വചിത്രം കക്കട്ടിൽ അജന്ത തിയേറ്ററിൽ പ്രദർശിപ്പിച്ചു.

ലഹരി മാഫിയയെ നിയമത്തിന് മുന്നിലെത്തിക്കാൻ ധൈര്യപൂർവ്വം മുന്നിട്ടിറങ്ങുന്ന ഒരു സ്റ്റുഡന്റ് പോലീസ് കേഡറ്റ് എസ് പിസി വിദ്യാർത്ഥിയുടെ കഥയാണ് ഈ ചിത്രം ആവിഷ്കരിക്കുന്നത്.

പ്രദർശനത്തിൽ പാതിരിപ്പറ്റ യുപി സ്കൂൾ, കുന്നുമ്മൽ എംഎൽപി സ്കൂൾ, കുന്നുമ്മൽ പാറമ്മൽ എൽപി സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ചടങ്ങിന്റെ ഭാഗമായി വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലി. വരും ദിവസങ്ങളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സ്കൂളുകളിലും ഹ്രസ്വചിത്രം പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

മരുതോങ്കര ലിജിഷ് ഉണ്ണിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഷിജു പൈതോത്ത്, പ്രിൻസ് മോഹൻ എന്നിവർ ക്യാമറയും, പ്രേമൻ തണൽ, രമ്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചു.

അശോകൻ കുയ്യനാട്, രത്നകുമാർ വടകര, റോഷിത്ത് കണ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370537/kuttiyadi-porattam-anti-drug-short-film-anti-drug-awareness-kakkattil)