---
title: "കാലവർഷം കനക്കുന്നു: കുറ്റ്യാടിയിൽ ശക്തമായ മഴയിൽ വീടിന്റെ അടുക്കള തകർന്നു"
english_title: "Kuttiyadi, Heavy rain, house kitchen collapses"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370558/kuttiyadi-heavy-rain-house-kitchen-collapses"
published_at: "2026-07-05T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49eb9fea90f_MYAAAA.jpg"
keywords: ["Latest News", "Kuttiyadi", "Heavy Rain", "House Kitchen Collapses"]
---

# കാലവർഷം കനക്കുന്നു: കുറ്റ്യാടിയിൽ ശക്തമായ മഴയിൽ വീടിന്റെ അടുക്കള തകർന്നു

> **Lead Summary:** **കുറ്റ്യാടി**:**[**ശക്തമായി തുടരുന്ന മഴയിൽ കുറ്റ്യാടിയിൽ വീടിന്റെ അടുക്കള തകർന്നു വീണു.

## Article Content

**കുറ്റ്യാടി**:**[**ശക്തമായി തുടരുന്ന മഴയിൽ കുറ്റ്യാടിയിൽ വീടിന്റെ അടുക്കള തകർന്നു വീണു.

കുറ്റ്യാടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നിട്ടൂർ കുരങ്കോട്ട് തയ്യിൽ കെ.ടി. ജാനുവിന്റെ വീടിനാണ് നാശനഷ്ട്ടം സംഭവിച്ചത്.

വിവരം അറിഞ്ഞ ഉടൻ വാർഡ് അംഗം ജംസിന അസൂർ സംഭവസ്ഥലം സന്ദർശിച്ചു.

അതെ സമയം സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370558/kuttiyadi-heavy-rain-house-kitchen-collapses)