---
title: "വീട്ടുമുറ്റത്തെ വിദ്യാലയം: ചേലക്കാട് എൽ.പി. സ്‌കൂളിന്റെ വേറിട്ട പി.ടി.എ യോഗം ശ്രദ്ധേയമായി"
english_title: "Kakkattil, Chelakkad LP School, PTA Meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370577/kakkattil-chelakkad-lp-school-pta-meeting"
published_at: "2026-07-05T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a045790286_VIDHYALAYAM.jpg"
keywords: ["Latest News", "Kakkattil", "Chelakkad LP School", "PTA Meeting"]
---

# വീട്ടുമുറ്റത്തെ വിദ്യാലയം: ചേലക്കാട് എൽ.പി. സ്‌കൂളിന്റെ വേറിട്ട പി.ടി.എ യോഗം ശ്രദ്ധേയമായി

> **Lead Summary:** **കക്കട്ടിൽ**:**[**ചേലക്കാട് എൽ.പി. സ്‌കൂളിന്റെ നേതൃത്വത്തിൽ വേറിട്ട രീതിയിൽ വീട്ടുമുറ്റത്ത് പ്രാദേശിക പി.ടി.എ യോഗം സംഘടിപ്പിച്ചു. ചരളിൽ ഹൈറുന്നിസയുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന യോഗത്തിൽ മുപ്പതോളം രക്ഷിതാക്കൾ പങ്കെടുത്തു.

## Article Content

**കക്കട്ടിൽ**:**[**ചേലക്കാട് എൽ.പി. സ്‌കൂളിന്റെ നേതൃത്വത്തിൽ വേറിട്ട രീതിയിൽ വീട്ടുമുറ്റത്ത് പ്രാദേശിക പി.ടി.എ യോഗം സംഘടിപ്പിച്ചു. ചരളിൽ ഹൈറുന്നിസയുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന യോഗത്തിൽ മുപ്പതോളം രക്ഷിതാക്കൾ പങ്കെടുത്തു.

പ്രാദേശിക പി.ടി.എ യോഗത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ആയിഷ ഗഫൂർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് അനീഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

യോഗത്തോടനുബന്ധിച്ച് നാദാപുരം ജെ.എച്ച്.ഐ. കെ.പി. നിജിത്ത് രക്ഷിതാക്കൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുത്തു.

സ്കൂൾ എച്ച്.എം. പ്രകാശൻ ഇ., എം.പി.ടി.എ പ്രസിഡന്റ് ടി.പി. ബീന, എസ്.ആർ.ജി കൺവീനർ ടി.കെ. ഫൗസ്യ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370577/kakkattil-chelakkad-lp-school-pta-meeting)