---
title: "'മഴയാത്ര' ജൂലൈ 11-ന്; ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനം തിങ്കളാഴ്ച "
english_title: "Inauguration of the new building at Chathankottunada A J J M H S S by Minister for Education N. Shamsudheen"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370631/inauguration-of-the-new-building-at-chathankottunada-a-j-j-m-h-s-s-by-minister-for-education-n-shamsudheen"
published_at: "2026-07-05T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a751d977df_ajjmhss.jpg"
keywords: ["Latest News", "AJJMHSS Chathamkottunada", "Educational Minister", "N Shamsudheen"]
---

# 'മഴയാത്ര' ജൂലൈ 11-ന്; ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനം തിങ്കളാഴ്ച 

> **Lead Summary:** കുറ്റ്യാടി: ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.

## Article Content

കുറ്റ്യാടി: ചാത്തൻകോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിക്കും. എം.എൽ.എ കെ.എം. അഭിജിത്ത് മുഖ്യാതിഥിയാകും. റവ. ഫാ. മാത്യു തെക്കേമുറിയിൽ എം.സി.ബി.എസ് അധ്യക്ഷത വഹിക്കും.

പരിപാടിയുടെ ഭാഗമായി ‘വിദ്യാരംഭം’ കലാ-സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും.

ഇതോടനുബന്ധിച്ച് പരിസ്ഥിതി സംഘടന സേവ് സംഘടിപ്പിക്കുന്ന ‘മഴയാത്ര 2026’ന്റെ ഭാഗമായി ‘മഴവര’ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. പ്രദർശനം എം.എൽ.എ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്യും.

ഈ വർഷത്തെ മഴയാത്ര ജൂലൈ 11-ന് വാളാംതോട് വെച്ച് കൃഷിമന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകരായ ഇ.കെ സുരേഷ്കുമാർ, രജീഷ് പുത്തഞ്ചേരി, ഇസെഡ് എ. സൽമാൻആശാ സമം, ഷൗക്കത്തലി ഏരോത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370631/inauguration-of-the-new-building-at-chathankottunada-a-j-j-m-h-s-s-by-minister-for-education-n-shamsudheen)