---
title: "ഇനി സ്മാർട്ട് ക്ലാസ്റൂമുകൾ; എ.ജെ. ജോൺ മെമ്മോറിയൽ സ്കൂളിലെ പുതിയ കെട്ടിട ഉദ്ഘടനം ഇന്ന് "
english_title: "Kuttiyadi, Chathankotta Nada, A.J. John Memorial Higher Secondary School, MLA K.M. Abhijith"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/370712/kuttiyadi-chathankotta-nada-aj-john-memorial-higher-secondary-school-mla-km-abhijith"
published_at: "2026-07-06T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b4176a88ea_WhatsApp_Image_2026-07-06_at_11.16.43_AM_(1).jpeg"
keywords: ["Latest News", "Kuttiyadi", "Chathankotta Nada", "A.J. John Memorial Higher Secondary School", "MLA K.M. Abhijith"]
---

# ഇനി സ്മാർട്ട് ക്ലാസ്റൂമുകൾ; എ.ജെ. ജോൺ മെമ്മോറിയൽ സ്കൂളിലെ പുതിയ കെട്ടിട ഉദ്ഘടനം ഇന്ന് 

> **Lead Summary:** **ചാത്തങ്കോട്ട നട**:**[**നാടിൻ്റെ വിദ്യാഭ്യാസ മേഖലയിൽ മികച്ച മുന്നേറ്റം ലക്ഷ്യമിട്ട് ചാത്തങ്കോട്ട നട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയത്തിൻ്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.

## Article Content

**ചാത്തങ്കോട്ട നട**:**[**നാടിൻ്റെ വിദ്യാഭ്യാസ മേഖലയിൽ മികച്ച മുന്നേറ്റം ലക്ഷ്യമിട്ട് ചാത്തങ്കോട്ട നട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയത്തിൻ്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.

1962-ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിൻ്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച മൂന്ന് നില കെട്ടിടത്തിൻ്റെ പ്രവർത്തന ഉദ്ഘാടനമാണ് നടക്കുന്നത്.

കുറ്റ്യാടി മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്മാർട്ട് ക്ലാസ്റൂം ഉൾപ്പെടെയുള്ള ആധുനിക പഠന സൗകര്യങ്ങളാണ് ഈ പുതിയ ബ്ലോക്കിലൂടെ ഒരുക്കിയിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ധീൻ, പ്രാദേശിക എം.എൽ.എ കെ എം അഭിജിത്ത്, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

ചടങ്ങിൽ സ്കൂൾ മാനേജ്‌മെൻ്റ് കമ്മറ്റി എസ് എംസി , പി.ടി.എ , എം.പി.ടി.എ പ്രതിനിധികളും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/370712/kuttiyadi-chathankotta-nada-aj-john-memorial-higher-secondary-school-mla-km-abhijith)